പൊലീസ് മര്‍ദനത്തില്‍ മനംനൊന്ത് ആത്മഹത്യ; എസ്‌ഐ പി ആര്‍ സന്തോഷിനെ സ്ഥലം മാറ്റി

പൊലീസ് മര്‍ദനത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ സുഭാഷിന്റെ മരണത്തിന് ഉത്തരവാദിയായ മരട് എസ്‌ഐ പി ആര്‍ സന്തോഷിനെ സ്ഥലം മാറ്റി.
സുഭാഷിന്റെ ആത്മഹത്യയ്ക്കു കാരണക്കാരനായ എസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ടും അനാഥമായ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടും ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സുഭാഷിന്റെ മൃതദേഹവുമായി പൊലീസ്സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയിരുന്നു. സന്തോഷിന് പകരം എസ്‌ഐ യെ നിയമിച്ചിട്ടില്ല. സന്തോഷിന് എറണാകുളം സിറ്റി കമ്മീഷണറേറ്റില്‍ ഹാജരാകാനും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് കുണ്ടന്നൂര്‍ ഇ കെ നായനാര്‍ ഹാളിനു സമീപത്തുനിന്നാണ് സുഭാഷിനെ മരട് എസ്‌ഐ പി ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. കാഴ്ചവൈകല്യമുള്ള സുഭാഷ് എസ്‌ഐയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് അവിടെവച്ചുതന്നെ മര്‍ദിച്ചിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന സുഹൃത്തുക്കള്‍ സുഭാഷിന്റെ കാഴ്ചവൈകല്യത്തെ സംബന്ധിച്ച് പൊലീസിനോട് സൂചിപ്പിച്ചെങ്കിലും പൊലീസ് ജീപ്പില്‍കയറ്റി കൊണ്ടുപോവുകയായിരുന്നു. രാത്രിപത്തോടെ സുഭാഷിനെതിരെ കേസ് ചാര്‍ജ്‌ചെയ്തശേഷം സുഹൃത്തിന്റെ ജാമ്യത്തില്‍ വിട്ടയച്ചു. ഇതിനിടെ, സ്‌റ്റേഷനില്‍വച്ചും പൊലീസ് സുഭാഷിനെ മര്‍ദിച്ചതായി പറയുന്നു.
രാത്രി വീട്ടിലെത്തിയ സുഭാഷ്, പൊലീസ്മര്‍ദനത്തില്‍ മനംനൊന്ത് രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. എസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ മരടില്‍ ഞായറാഴ്ച പ്രകടനം നടത്തി. തിങ്കളാഴ്ച സിറ്റി പൊലീസ് കമീഷണറുമായി ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ ചര്‍ച്ച നടത്തിയെങ്കിലും എസ്‌ഐക്കെതിരെ നടപടിയെടുക്കാനോ, സുഭാഷിന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിന് നടപടിയെടുക്കാനോ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് മൃതദേഹവുമായി നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























