മിസ് സൗത്ത് ഇന്ത്യ: സൗന്ദര്യറാണിയാകാന്‍ തയ്യാറെടുത്ത് നാല് മലയാളികള്‍

തെന്നിന്ത്യന്‍ സൗന്ദര്യറാണിയാകാന്‍ തയ്യാറെടുത്ത് നാല് മലയാളികള്‍. അര്‍ച്ചന രവി, മെര്‍ലിന്‍ ഹാംലറ്റ്, മേഘനായര്‍, പൂജ മോഹന്‍ എന്നിവരാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. മിസ് സൗത്ത് ഇന്ത്യയെ കണ്ടെത്താനുള്ള 13-ാമത് ലേ മോണ്ടെ ദുബായ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് മിസ് സൗത്ത് ഇന്ത്യ മത്സരം ബംഗളുരുവിലെ കോണ്‍ഫിഡന്റ് അമോണില്‍ നടക്കുമെന്നു പെഗാസസ് ചെയര്‍മാന്‍ അജിത്ത് രവി പത്രസമ്മേളനത്തില്‍ അറിയിച്ചു. പെഗാസസ് ഇവന്റ് മേക്കേഴ്‌സ് സംഘടിപ്പിക്കുന്ന മത്സരത്തില്‍ അഞ്ച് സംസ്ഥാനങ്ങളില്‍നിന്നായി 18 സുന്ദരിമാര്‍ പങ്കെടുക്കും. 2016 ജനുവരി ഒന്‍പതിനാണ് മത്സരം തുടങ്ങുന്നത്.
ചുരുക്കപ്പട്ടികയിലെ 15 പേരില്‍നിന്നാണ് അര്‍ച്ചന രവി, മെര്‍ലിന്‍ ഹാംലറ്റ്, മേഘനായര്‍, പൂജ മോഹന്‍ എന്നിവരെ മത്സരത്തിനായി തെരഞ്ഞെടുത്തത്. ഡിസൈനര്‍ സാരി, റെഡ് കോക്ക്‌ടെയില്‍, ബ്ലാക്ക് ഗൗണ്‍, എന്നീ മൂന്ന് റൗണ്ടുകള്‍ക്കുള്ള ഗ്രൂമിംഗ് സെക്ഷന്‍ ജനുവരി നാലിനു തുടങ്ങും. മിസ് സൗത്ത് ഇന്ത്യ വിജയിക്ക് ഒരു ലക്ഷം രൂപയും ഫസ്റ്റ് റണ്ണറപ്പിനും സെക്കന്‍ഡ് റണ്ണറപ്പിനും യഥാക്രമം 60,000 രൂപയും 40,000 രൂപയുമാണ് സമ്മാനമായി നല്‍കുന്നത്. കൊച്ചി, ബംഗളൂരു, ചെന്നൈ, ഹൈദരബാദ് എന്നിവിടങ്ങളില്‍ നടത്തിയ ഓഡിഷനുകളില്‍നിന്നാണ് മിസ് സൗത്ത് ഇന്ത്യ മത്സരാര്‍ഥികളെ തെരഞ്ഞെടുത്തത്. സിനിമ, ഫാഷന്‍ രംഗത്തെ പ്രമുഖ വ്യക്തികളാണ് ജഡ്ജിംഗ് പാനലില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























