ഓമല്ലൂരില്‍ രണ്ട് പ്ലസ് റ്റു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

പത്തനംതിട്ട ഓമല്ലൂരിന് സമീപം കൈപ്പട്ടൂരില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കൈപ്പട്ടുര്‍ സെന്റ് ഗ്രിഗോറിയോസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് കുറുമ്പോലി കടവില്‍ മുങ്ങിമരിച്ചത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. കൈപ്പട്ടൂര്‍ സെന്റ് ഗ്രിഗോറിയോസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് റ്റു വിദ്യാര്‍ത്ഥികളായ തുമ്പമണ്‍ സ്വദേശി നോയല്‍ ഫിലിപ്പ്, കൊടുമണ്‍ സ്വദേശി ജിഷ്ണു സുരേഷ് എന്നിവരാണ് പുഴയില്‍ മുങ്ങി മരിച്ചത്. കൂടെ പഠിക്കുന്ന മറ്റ് രണ്ട് പേരും ചേര്‍ന്നാണ് ഇവര്‍ കുറുമ്പോലി കടവില്‍ കുളിക്കാനെത്തിയത്. നാല് പേരും വെള്ളത്തിലിറങ്ങിയെങ്കിലും രണ്ട് പേര്‍ പുഴയുടെ ആഴമില്ലാത്ത ഭാഗത്ത് തന്നെ നിന്നു.
നോയലും ജിഷ്ണുവും പുഴയുടെ ആഴമുള്ള ഭാഗത്തേക്ക് പോയി. രണ്ട് പേരും മുങ്ങിത്താഴുന്നത് കണ്ട മറ്റു രണ്ട് പേരാണ് വിവരം നാട്ടുകാരെ അറിയിച്ചത്. നാട്ടുകാരും ഫയര്‍ഫോഴും ചേര്‍ന്ന് ഒരു മണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവില്‍ ഒരാളെ കണ്ടെത്തി. വീണ്ടും അരമണിക്കൂറോളം കഴിഞ്ഞാണ് രണ്ടാമത്തെയാളെ കണ്ടെത്താനായത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സ്ഥിരമായി ഉച്ചഭക്ഷണം കഴിക്കാനായി ഇവര്‍ സ്‌കൂളിന് അടുത്തു തന്നെയുള്ള ഈ കടവില്‍ എത്താറുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























