കോടതി വിധി സര്‍ക്കാര്‍ നയത്തിനുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി, ബാര്‍ തൊഴിലാളികളുടെ പുനരധിവാസത്തിനായി എന്തു വേണമെങ്കിലും ചെയ്യാന്‍ ഒരുക്കമാണ്

കോടതി വിധി സര്‍ക്കാറിന്റെ നയത്തിനുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. നയം നടപ്പിലാക്കാന്‍ എല്ലാവരും സഹകരിക്കണം .യുഡിഎഫിന്റെ മദ്യനയത്തില്‍ പ്രതിപക്ഷം യോജിക്കുന്നുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്നെങ്കിലും അധികാരത്തില്‍ വന്നാല്‍ പ്രതിപക്ഷം എന്തു നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കണം. ബാര്‍ തൊഴിലാളികളുടെ പുനരധിവാസത്തിനായി എന്തു വേണമെങ്കിലും ചെയ്യാന്‍ ഒരുക്കമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കു മാത്രം പ്രവര്‍ത്തനാനുമതി നല്‍കിയതിനെ ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ തീര്‍പ്പ്. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയവും ബാറുകളുടെ നിലനില്‍പ്പും നിര്‍ണയിക്കപ്പെടുന്ന വിധിയാണ് ഇന്ന് ഉണ്ടായത്. ജസ്റ്റിസുമാരായ ശിവകീര്‍ത്തി സെന്‍, വിക്രംജിത്ത് സെന്‍ എന്നിവരുടെ ബെഞ്ചാണു കേസില്‍ വാദം കേട്ട് വിധിപ്രഖ്യാപിച്ചത്. രണ്ടുവര്‍ഷമായി കേരളത്തിന്റെ സാമൂഹികരാഷ്ട്രീയരംഗത്തു കോളിളക്കം സൃഷ്ടിച്ച കേസിലാണു വിധി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























