Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊണ്ടി മുതലിൽ തിരിമറി നടത്തിയെന്ന കേസ്.... ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് വിധി പ്രസ്താവിക്കും


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..

കേരള ബാങ്ക് സിപിഎമ്മിന്റെ തറവാടു സ്വത്തുപോലെയാണ് ഗോപി കോട്ടമുറിക്കലിന്റെ പ്രസ്ഥാവന കൊണ്ട് ഉദ്ദേശിക്കുന്നത്. റിസര്‍വ്വ് ബാങ്കിനെ പോലും ധിക്കരിച്ച് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കരുവന്നൂരിന് പണം നല്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

03 OCTOBER 2023 10:50 AM IST
മലയാളി വാര്‍ത്ത

പാര്‍ട്ടി പറഞ്ഞാല്‍ കേരള ബാങ്കിനെയും കൂടി കുത്തുപാളയെടുപ്പിക്കുമെന്ന കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന്റെ പ്രസ്താവന കേട്ട് കേരള ബാങ്കില്‍ നിക്ഷേപം നടത്തിയവരും അങ്കലാപ്പിലായിരിക്കുകയാണ്. ജില്ല സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് കേരള ബാങ്ക് ആക്കിയെങ്കിലും പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ നിന്നും മുക്തമായിട്ടില്ല. കേരള ബാങ്ക് സിപിഎമ്മിന്റെ തറവാടു സ്വത്തുപോലെയാണ് ഗോപി കോട്ടമുറിക്കലിന്റെ പ്രസ്ഥാവന കൊണ്ട് ഉദ്ദേശിക്കുന്നത്. റിസര്‍വ്വ് ബാങ്കിനെ പോലും ധിക്കരിച്ച് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കരുവന്നൂരിന് പണം നല്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. കരുവന്നൂരിനെ സഹായിക്കാനായി എകെജി സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് മനസിലാക്കി കൊണ്ട് നാളെ കൊ്ച്ചിയില്‍ കേരള ബാങ്ക് പ്രതിനിധികളുമായ സഹകരണ വകുപ്പു മന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കൂടിക്കാഴ്ചയില്‍ കരുവന്നൂരിനെ രക്ഷിക്കാന്‍ അനുയോജ്യമായ തീരുമാനമുണ്ടാകുമെന്നാണ് കണക്കു കൂട്ടുന്നത്. എന്തായാലും കരുവന്നൂര്‍ കേരള ബാങ്കിനെയും ഉലച്ചിരിക്കുന്നതായാണ് പുറത്തു വരുന്ന വിവരം.

 സാമ്പത്തിക പ്രതിസന്ധി കാലത്ത് കരുവന്നൂര്‍ അടക്കമുള്ള ബാങ്കുകള്‍ സര്‍ക്കാരിന് തലവേദനയാണ്. കേരള ബാങ്കില്‍ നിന്നു റിസര്‍വ് ഫണ്ട് മാറ്റാനായില്ലെങ്കില്‍ കേരള ബാങ്കില്‍ നിന്ന് വായ്പയെടുക്കും. ഇത് സര്‍ക്കാരിന് കൂടുതല്‍ പ്രശ്നമായി മാറും. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കു പ്രതിസന്ധിയുണ്ടാകുമ്പോള്‍ ബുദ്ധിമുട്ടിലാകുന്ന ബാങ്കുകളെ സഹായിക്കുന്നത് ആര്‍ബിഐയുടെയും നബാര്‍ഡിന്റെയും മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്. മനഃപൂര്‍വം തട്ടിപ്പും ക്രമക്കേടും നടത്തുന്ന ബാങ്കുകളെ അങ്ങനെ സഹായിക്കാന്‍ കഴിയില്ലെന്നതാണ് കേരളാ ബാങ്കിന്റെ നിലപാട്. നബാര്‍ഡും കരുവന്നൂരിനെ സഹായിക്കുന്നതിനെതിരെ കേരളാ ബാങ്കിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഏതു ബാങ്കിനു പണം കൈമാറണമെങ്കിലും റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും മാനദണ്ഡങ്ങള്‍ പാലിച്ചേ മതിയാകൂവെന്നും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. കരുവന്നൂര്‍ ബാങ്കിനെ സഹായിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശമൊന്നും കേരള ബാങ്കിന് ലഭിച്ചിട്ടില്ല. കേരള ബാങ്കിന് അങ്ങനെ സഹായിക്കാനാകില്ലെന്നതു സഹകരണ വകുപ്പിനുമറിയാം. കരുവന്നൂര്‍ ബാങ്കിന് നേരത്തേ 42 കോടി രൂപ കേരള ബാങ്ക് വായ്പ നല്‍കിയിട്ടുണ്ട്. അതിപ്പോള്‍ 46 കോടി ആയിട്ടുണ്ടാകാം പ്രസിഡന്റ് പറഞ്ഞു.

കേരള ബാങ്ക് 50 കോടി നല്‍കുമെന്നും അതിനെ നബാര്‍ഡ് എതിര്‍ത്തുവെന്നുമുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതല്ലാതെ എനിക്ക് അതെപ്പറ്റി വിവരമില്ല. സഹകരണ മേഖലയെക്കുറിച്ചു വരുന്ന തെറ്റായ പ്രചാരണങ്ങളില്‍ ഭയന്നു നിക്ഷേപകര്‍ കേരള ബാങ്കിനെയും സമീപിക്കുന്നുണ്ട്. കേരള ബാങ്കിനെ പോലെ ശക്തമായ സാമ്പത്തിക അടിത്തറയുള്ള ബാങ്കിനെ ഇതു ബാധിക്കില്ല. പക്ഷേ ആയിരക്കണക്കിനു പ്രാഥമിക സഹകരണ സംഘങ്ങളെ ഇതു ബാധിക്കുമെന്ന് ഗോപീ കോട്ടമുറിക്കല്‍ പറയയുന്നു. സിപിഎമ്മോ സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ കരുവന്നൂര്‍ ബാങ്കിന് 24 മണിക്കൂറിനുള്ളില്‍ സഹായം ലഭ്യമാക്കുമെന്നും ഗോപീ കോട്ടമുറിക്കല്‍ പറഞ്ഞിട്ടുണ്ട്.

കരുവന്നൂര്‍ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേരളബാങ്കില്‍ നിന്നും പണം നല്‍കാനുള്ള സിപിഎം നീക്കം നബാര്‍ഡ് വിലക്കിയെന്ന സൂചനയാണ് കേന്ദ്ര ഏജന്‍സി നല്‍കുന്നത്. ശനിയാഴ്ചയാണ് ഇക്കാര്യം അടിയന്തര ഫാക്സ് സന്ദേശത്തിലൂടെ നബാര്‍ഡ് കേരളബാങ്കിനെ അറിയിച്ചത്. ഇതോടെ കേരളാബാങ്കില്‍ നിന്നും 50 കോടി അടിയന്തരമായി എടുത്ത് കരുവന്നൂര്‍ ബാങ്കിലെ പ്രതിസന്ധിക്ക് ഒരളവ് തടയിടാനുള്ള സിപിഎം തീരുമാനം പൊളിഞ്ഞു. തട്ടിപ്പിലൂടെ പ്രതിസന്ധിയിലായ സഹകരണസംഘത്തിന് പണം നല്‍കുന്നത് റിസര്‍വ് ബാങ്കിന്റെ വായ്പാ മാര്‍ഗ്ഗരേഖയ്ക്ക് എതിരാണെന്നും ഇക്കാര്യം ഗൗരവമായി കാണണമെന്നും കത്തില്‍ നബാര്‍ഡ് ചൂണ്ടിക്കാട്ടുന്നു. ഇതോടെ മൂന്ന് ദിവസത്തിനുള്ളില്‍ കരുവന്നൂര്‍ ബാങ്കിന്റെ പ്രതിസന്ധി കേരളബാങ്കിലെ പണം കൊണ്ട് തീര്‍ക്കാമെന്ന പ്രതീക്ഷയും തകര്‍ന്നു.

ഇതോടെ കരുവന്നൂര്‍ ബാങ്ക് പ്രശ്നം സിപിഎമ്മിനും പിണറായി സര്‍ക്കാരിനും കീറാമുട്ടിയാവുകയാണ്. പ്രതിസന്ധി എത്രയും വേഗം തീര്‍ത്തില്ലെങ്കില്‍ സിപിഎം തന്നെ വെട്ടിലാവുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. കരുവന്നൂര്‍ സഹകരണ ബാങ്കുതട്ടിപ്പ് ഒതുക്കാന്‍ എകെജി സെന്ററില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണന്‍ എന്നിവരാണ് യോഗം ചേര്‍ന്നത്. കേരള ബാങ്കില്‍ നിന്ന് 50 കോടി രൂപ ലഭ്യമാക്കി തത്കാലം പ്രശ്നം പരിഹരിക്കാമെന്ന ഫോര്‍മുലയാണ് പൊളിഞ്ഞിരിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

63ാമ​ത് ദേ​ശീ​യ റോ​ള​ർ സ്‌​കേ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പ്...  (10 minutes ago)

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി...    (24 minutes ago)

പുതുവത്സര വിപണിയിൽ റെക്കോർഡ് വിൽപ്പനയുമായി സപ്ലൈകോ.  (35 minutes ago)

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ...  (1 hour ago)

ഡിസംബർ 27-ന് പ്രതിദിന വിൽപന നടന്നത് 5.13 ലക്ഷം ലഡ്ഡു  (1 hour ago)

തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു....  (1 hour ago)

ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി...  (1 hour ago)

ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇ  (2 hours ago)

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (10 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (10 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (11 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (11 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (11 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (11 hours ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (11 hours ago)

Malayali Vartha Recommends