സെപ്റ്റംബർ 30-മുതൽ ശിവശക്തി പോയിന്റിൽ സൂര്യപ്രകാശം മങ്ങി തുടങ്ങി; ഏകദേശം 14 ഭൗമദിനങ്ങൾ അഥവാ ചാന്ദ്ര രാത്രി തുടങ്ങി കഴിഞ്ഞു

ചന്ദ്രയാനെ കുറിച്ചുള്ള വിവരങ്ങൾ ആണ് പങ്കു വയ്ക്കാനുള്ളത്. സെപ്റ്റംബർ 30-മുതൽ ശിവശക്തി പോയിന്റിൽ സൂര്യപ്രകാശം മങ്ങി തുടങ്ങി എന്നതാണ് ആ വിവരം . പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, ചന്ദ്രനിൽ സൂര്യൻ അസ്തമിച്ചു തുടങ്ങി എന്നാണ്. ഏകദേശം 14 ഭൗമദിനങ്ങൾ അഥവാ ചാന്ദ്ര രാത്രി തുടങ്ങി കഴിഞ്ഞു . ലാൻഡറിനെയും റോവറിനെയും വീണ്ടും ഉണർത്തുന്നതിനുള്ള ശ്രമങ്ങളുടെ അവസാന കടമ്പയിലേക്ക് കടക്കുകയാണ്.
സെപ്റ്റംബർ 30 മുതൽ ശിവശക്തി പോയിന്റിൽ സൂര്യ പ്രകാശം കുറയാൻ തുടങ്ങി. ചാന്ദ്ര രാത്രിയുടെ ആരംഭത്തിന് മുന്നേ ആയിരുന്നു ലാൻഡറിനെയും റോവറിനെയും ഉണർത്താനുള്ള ശ്രമങ്ങൾ തുടങ്ങിയത്. ആദ്യ ചാന്ദ്ര രാത്രിയിലേക്ക് കടക്കുന്നതിന് മുന്നേ ഇവയെ സ്ലീപ്പ് മോഡിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഉണർത്താൻ സാധിച്ചിട്ടില്ല. ശിവശക്തി പോയിന്റ് എന്ന് പേരിട്ടിരിക്കുന്ന ലാൻഡിംഗ് സൈറ്റ് ചന്ദ്രന്റെ ഉത്തരധ്രുവത്തിൽ നിന്നും ഏകദേശം 4,200 കിലോമീറ്റർ അകലെയാണ്.
ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെ ലോകം വാഴ്ത്തുകയാണ്. ഇന്ത്യയ്ക്കു ആ ദൗത്യം നേടി കൊടുത്ത നേട്ടം ചെറുതല്ല. ഇപ്പോൾ ഇതാ പാകിസ്ഥാനും മറ്റൊരു ചന്ദ്ര ദൗത്യത്തിന് ഒരുങ്ങുകയാണ്. 2024-ൽ ചാങ്’ഇ-6 എന്ന ചാന്ദ്രദൗത്യത്തിന് ചൈന തുടക്കം കുറിക്കുവാനിരിക്കുകയാണ്. പാകിസ്ഥാനിൽ നിന്നുള്ള ഒരു പേലോഡും ഈ ദൗത്യത്തിനൊപ്പം സജ്ജമാക്കുന്നുണ്ട്. ഇപ്പോൾ ഈ ദൗത്യം ഗവേഷണ ഘട്ടത്തിലാണ് ആയിരിക്കുന്നത് . ചാങ്’ഇ-6 ദൗത്യത്തിൽ, ചൈന ചന്ദ്രന്റെ വിദൂര പ്രദേശത്ത് നിന്ന്, അതായത് ഇരുണ്ട പ്രദേശത്ത് നിന്ന് സാമ്പിളുകൾ കൊണ്ടുവരുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha