വിദേശത്തു നിന്നെത്തിയിട്ട് വെറും മൂന്നു മാസം.... മീന്‍ പിടിക്കാനായി പോയ യുവാവിനെ കായലില്‍ കാണാതായി, തെരച്ചില്‍ ഇന്നും തുടരും

മീന്‍ പിടിക്കാനായി പോയ യുവാവിനെ കായലില്‍ കാണാതായി. ആറാട്ടുപുഴ കിഴക്കേക്കര പട്ടോളിമാര്‍ക്കറ്റ് കന്നേല്‍ പുതുവല്‍ വീട്ടില്‍ എസ്. സുജിത്തി(35)നെയാണ് കാണാതായത്. വിദേശത്തു ജോലിയുണ്ടായിരുന്ന സുജിത്ത് മൂന്നു മാസം മുന്‍പാണ് നാട്ടിലെത്തിയത്.
ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സുജിത്ത് വീട്ടില്‍ നിന്ന് പോയത്. തിരികെ എത്താനായി വൈകിയതിനാല്‍ ബന്ധുക്കള്‍ അന്വേഷിച്ച് ചെന്നപ്പോള്‍ പട്ടോളി മാര്‍ക്കറ്റ് കടവിനു സമീപം ഇദ്ദേഹം പോയ വള്ളം കമഴ്ന്നു കിടക്കുന്നതു കണ്ടു. വല പകുതി നീട്ടിയ നിലയിലുമായിരുന്നു.
തുടര്‍ന്ന് നാട്ടുകാരും കായംകുളത്തു നിന്നും ഹരിപ്പാട് നിന്നുമെത്തിയ അഗ്നിരക്ഷാസേനയും ചേര്‍ന്ന് മണിക്കൂറുകളോളം കായലില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് സ്‌കൂബാ ടീമും എത്തി തിരഞ്ഞെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ നിര്‍ത്തി. ഇന്നും വീണ്ടും തിരച്ചില്‍ നടത്തും.
"
https://www.facebook.com/Malayalivartha






















