എം.എല്‍.എയുടെ പേരിലുള്ള കാറില്‍ കറക്കം... കാര്‍ അപകടത്തില്‍പെട്ടതോടെ പിടിയിലായത് നിരവധി കേസിലെ പിടികിട്ടാപ്പുള്ളി

തിരുപ്പതി സ്റ്റേഷനില്‍ തട്ടിപ്പ് കേസില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ ആന്ധ്ര എം.എല്‍.എയുടെ പേരിലുള്ള വ്യാജ സ്റ്റിക്കര്‍ പതിച്ചെത്തിയ കാര്‍ സഹിതം മരട് പൊലീസ് പിടികൂടി. തെലങ്കാന സ്വദേശിയായ അജിത് ബുമ്മാറയാണ് (26) പിടിയിലായത്.
ആന്ധ്ര എം.എല്‍.എ ചെവി റെഡ്ഢി ഭാസ്‌കര്‍ റെഡ്ഢി എന്ന പേരിലുള്ള സ്റ്റിക്കര്‍ പതിച്ചാണ് തെലങ്കാനയില്‍ നിന്ന് ഇയാള്‍ കേരളത്തിലേക്ക് പുറപ്പെട്ടത്. വ്യാഴാഴ്ച രാത്രി പത്തോടെ മരടില്‍ വെച്ച് കാര്‍ അപകടത്തില്‍പെടുകയായിരുന്നു. സഹായത്തിനെത്തിയ നാട്ടുകാരും ബുമ്മാറയുമായി വാക്തര്‍ക്കമുണ്ടായതോടെ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലീസെത്തി തിരുപ്പതി പൊലീസില്‍ അന്വേഷിച്ചപ്പോഴാണ് കാറിലുണ്ടായിരുന്നയാള്‍ നിരവധി കേസിലെ പിടികിട്ടാപ്പുള്ളിയാണെന്ന് മനസ്സിലായത്. തിരുപ്പതി പൊലീസ് സ്ഥലത്തെത്തിയതിനെ തുടര്‍ന്ന് പ്രതിയെ കൈമാറി. വാഹനാപകടമുണ്ടാക്കിയതിന് ഇയാള്‍ക്കെതിരെ മരട് പൊലീസും കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha





















