ഭാര്യയേയും മകളേയും ഭക്ഷണത്തില്‍ എലിവിഷം ചേര്‍ത്ത് കൊല്ലാന്‍ ശ്രമിച്ചയാള്‍ പിടിയില്‍... ഭാര്യയും മകളും ആശുപത്രിയില്‍ ചികിത്സയില്‍

ഭാര്യയേയും മകളേയും ഭക്ഷണത്തില്‍ എലിവിഷം ചേര്‍ത്ത് കൊല്ലാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കല്ലമ്പലം പുല്ലൂര്‍മുക്ക് ഇടവൂര്‍കോണം എസ് ആര്‍ മന്‍സിലില്‍ സുലൈമാന്‍ (59)ആണ് അറസ്റ്റിലായത്.
ഭാര്യ പാചകം ചെയ്ത് വെച്ച ഭക്ഷണത്തില്‍ ഇയാള്‍ എലിവിഷം കലര്‍ത്തുകയായിരുന്നു. ഭക്ഷണം കഴിച്ച സുലൈമാന്റെ ഭാര്യ റസിയയും മകള്‍ നിഷയും അവശനിലയിലായി. ഇരുവരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റിലായ സുലൈമാനെ വൈദ്യപരിശോധനയ്ക്ക് ശേഷം റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha





















