ബൈക്കിലെത്തി മാലപൊട്ടിക്കാന്‍ ശ്രമിച്ച മോഷ്ടാവിന്റെ കൈ കടിച്ച് പറിച്ച് വീട്ടമ്മ....കടിയേറ്റ മോഷ്ടാവ് മാലയിലെ പിടിവിട്ട് ബൈക്കില്‍ രക്ഷപ്പെട്ടു, പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

ബൈക്കിലെത്തി മാലപൊട്ടിക്കാന്‍ ശ്രമിച്ച മോഷ്ടാവിന്റെ കൈ കടിച്ച് പറിച്ച് വീട്ടമ്മ....കടിയേറ്റ മോഷ്ടാവ് മാലയിലെ പിടിവിട്ട് ബൈക്കില്‍ രക്ഷപ്പെട്ടു, പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ ലതയുടെ സ്വര്‍ണ്ണമാല പൊട്ടിക്കാനുള്ള ശ്രമമാണ് സമയോചിതമായ ഇടപെടലിലൂടെ പൊളിച്ചത്. അപ്രതീക്ഷിത പ്രതികരണത്തില്‍ മാലവിട്ട് പ്രതി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പതിവുപോലെ വീട്ടുജോലിക്ക് ഇറങ്ങിയതായിരുന്നു ലത.
ഒന്‍പതേമുക്കാലോടെ മണ്ണാര്‍ക്കാട് ടിപ്പുസുല്‍ത്താന്‍ റോഡില്‍ ബസ്സിറങ്ങി. ജോലിസ്ഥലത്തേക്ക് നടക്കെവയാണ് സംഭവം. പെട്ടെന്ന് പിന്നില്‍ ബൈക്കിന്റെ ശബ്ദം കേട്ടു. പിന്നാലെ കഴുത്തിലെ മാലക്ക് പിടി വീണു. മോഷ്ടാവിന് മാല വലിച്ചെടുക്കാന്‍ ഒരു ഒഴിവ് കിട്ടും മുമ്പേ ലത കള്ളന്റെ കയ്യില്‍ ആഞ്ഞു കടിച്ചു. ഇതോടെ യുവാവ് പിടി വിടുകയും ലത മാല തിരിച്ചു പിടിക്കുകയും ചെയ്തു. കടി കിട്ടിയ പ്രതി അതിവേഗം കോങ്ങാട് റോഡിലൂടെ ബൈക്കില്‍ കടന്നു കളഞ്ഞു.
മണ്ണാര്‍ക്കാട് തെങ്കര മേലാമുറി സ്വദേശിനി ലതക്ക് നാല് മക്കളാണ്. മക്കളുടെ വിദ്യാഭ്യാസമടക്കമുള്ള ജീവിതച്ചെലവുകള്‍ ഭര്‍ത്താവിന്റെ കൂലിപ്പണികൊണ്ട് മാത്രം താങ്ങാനാകില്ലെന്ന് വന്നതോടെയാണ് ലത വീട്ടു ജോലിക്ക് പോയി തുടങ്ങിയത്. വീട്ടുജോലിയെടുത്തുണ്ടാക്കിയ കാശ് കൂട്ടി വെച്ച് വാങ്ങിയ മാല നഷ്ടപ്പെടുന്നത് ലതക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ലത പെട്ടന്നു കടിക്കുമെന്ന് കള്ളനും ചിന്തിച്ചു കാണില്ല. ഒരു പക്ഷേ കള്ളന്റെ കരിയറിലും ഇത്തരമൊരു കടി ആദ്യമായിരിക്കും. കടി കിട്ടിയ കള്ളനായുള്ള തിരച്ചില്‍ മണ്ണാര്‍ക്കാട് പോലീസ് ഊര്‍ജ്ജിതമാക്കി .
"
https://www.facebook.com/Malayalivartha





















