കുണ്ടറയില്‍ യുവതിയെ റോഡരികില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി...

കുണ്ടറയില്‍ യുവതിയെ റോഡരികില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. പടപ്പക്കര ഫാത്തിമ ജംഗ്്ഷന്‍ കുരിശടിക്കു സമീപത്തായി സാന്റോ വിലാസത്തില്‍ മേരിസണിന്റെയും പരേതയായ മേരിക്കുട്ടിയുടെയും മകള്‍ സാന്റാ (സൂര്യ- 23) ആണു മരിച്ചത്. പേരയം പൊട്ടിമുക്ക് മുളവന റോഡ് ആറാട്ടുചിറ ജയിംസ് ഫൗണ്ടേഷന്‍ റോഡില്‍ ഇന്നലെ 12 നാണ് മൃതദേഹം കണ്ടത്.
വഴിയാത്രക്കാരനാണ് പൊലീസിനെ വിവരം അറിയിച്ചത്. മുഖത്തും കൈക്കും ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു. ഒഴിഞ്ഞ തിന്നറിന്റെ കുപ്പി, തീപ്പെട്ടി, ബാഗ് എന്നിവ സമീപത്തു നിന്നു കണ്ടെത്തി.
ജനറല്‍ നഴ്സിങ് പൂര്‍ത്തിയാക്കി പോസ്റ്റ് ബിഎസ്സി നഴ്സിങ്ങിന് അഡ്മിഷന്‍ എടുത്തിട്ടുണ്ടായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനത്തിലുളളത്. അന്വേഷണം ആരംഭിച്ച് കുണ്ടറ പൊലീസ്.
https://www.facebook.com/Malayalivartha





















