തമ്പാനൂര്‍ ബുള്ളറ്റ് ബൈക്ക് മോഷണ കേസ്... ബൈക്ക് മോഷ്ടാവ് കുപ്പി കണ്ടം ഹംസക്ക് ആറുമാസം തടവ്

തമ്പാനൂര്‍ ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ മോഷണക്കേസില്‍ അനവധി മോഷണക്കേസുകളില്‍ പ്രതിയായ കുപ്പികണ്ടം ഹംസ എന്ന ഹംസയ്ക്ക് ആറു മാസം തടവുശിക്ഷ വിധിച്ചു.
തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് ശിക്ഷാവിധി. പ്രതിക്ക് നല്ല നടപ്പു നിയമത്തിന്റെ ഔദാര്യത്തിന് അര്‍ഹതയില്ലെന്നും മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്‍ ശിക്ഷാവിധിയില്‍ വ്യക്തമാക്കി. 2023 മെയ് 1 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് മറ്റൊരു കേസില്‍ ഹംസയെ അറസ്റ്റ് ചെയ്തിരുന്നു.
തല്‍സമയം ഇയാള്‍ സഞ്ചരിച്ചു വന്ന ബൈക്കിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തില്‍ ബൈക്ക് തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ നിന്നും ഹംസ മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് സി ഐ ഹരിലാല്‍ മോഷണ കേസ് തമ്പാനൂര്‍ പോലീസിന് കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha





















