പെൺകുട്ടിയെ ബസിൽ നിന്നും ഇറക്കിവിട്ട സംഭവം: അന്വേഷണത്തിന് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി

തൃശൂരിൽ ബസ് കാശ് കുറഞ്ഞതിനാൽ പെൺകുട്ടിയെ ബസിൽ നിന്നും ഇറക്കിവിട്ട സംഭവത്തിൽ അന്വേഷണം നടത്തി നിയമാനുസൃതമായ നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ബാലവകാശ കമ്മീഷന് നിർദ്ദേശം നൽകി.
അതേസമയം തൃശൂര്‍ തിരുവല്വാമലയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ബസ്സില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. കുട്ടി നല്‍കിയ ബസ് ചാര്‍ജ് കുറഞ്ഞുപോയി എന്നാരോപിച്ചാണ് ബസ്സിലെ ജീവനക്കാര്‍ കുട്ടിയെ ഇറക്കിവിട്ടത്. പഴമ്പാലക്കോട് എസ്എംഎം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവമുണ്ടായത്.
സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ്സില്‍ കയറിയതായിരുന്നു കുട്ടി. തിരുവില്വാമല കാട്ടുകുളം വരെയാണ് കുട്ടിക്ക് പോകേണ്ടിയിരുന്നത്. കണ്‍സെഷന്‍ ചാര്‍ജ് ആയ രണ്ട് രൂപയാണ് കുട്ടി കണ്ടക്ടര്‍ക്ക് നല്‍കിയത്. എന്നാല്‍ ഇത് കുറവാണെന്ന് പറഞ്ഞ് വീടിന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള സ്റ്റോപ്പില്‍ ഇറക്കുകയായിരുന്നു. "
https://www.facebook.com/Malayalivartha





















