ഖത്തറിൽ ഇന്ത്യൻ നാവികർക്ക് വധശിക്ഷ നല്‍കിയ സംഭവം; പ്രധാനമന്ത്രി ഇടപെടുന്നു; നാവികസേന ഉദ്യോഗസ്ഥരുടെ ബന്ധുക്കളുമായി വിദേശകാര്യ മന്ത്രാലയം സംസാരിച്ചു

ഖത്തറിൽ ഇന്ത്യൻ നാവികർക്ക് വധശിക്ഷ നല്‍കിയ സംഭവം വളരെ ഗൗരവകരമാണ് . ഈ വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടുമെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. നാവികരെ കാണാൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അവസരം നല്‍കണമെന്ന് ഇന്ത്യ വ്യക്തമാക്കി. . നാവികരുടെ കാര്യത്തിൽ ഇടപെടുന്നതിൽ കേന്ദ്ര സർക്കാരിന് വീഴ്ച പറ്റിയെന്ന വിമർശനം കോൺഗ്രസ് ഉന്നയിച്ചിരുന്നു. ഖത്തറിൽ എട്ട് മുൻ നാവികസേനാ ഉദ്യോഗസ്ഥർക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത് .
കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്നലെ ഈ വിഷയത്തിൽ നടുക്കം രേഖപ്പെടുത്തിയിരുന്നു. നാവികസേന ഉദ്യോഗസ്ഥരുടെ ബന്ധുക്കളുമായി വിദേശകാര്യ മന്ത്രാലയം സംസാരിക്കുന്നുണ്ട്. നാവികരെ കാണാൻ ഈ മാസം ആദ്യം ഖത്തറിലെ ഇന്ത്യൻ അംബാസഡറെ ഖത്തര്‍ അധികൃതര്‍ അനുവദിച്ചിരുന്നു. ഇന്ത്യ ഇവർക്കായി വക്കീലിനെ ഏർപ്പെടുത്തി . എന്നാൽ എന്താണ് കുറ്റം എന്നതുൾപ്പടെയുള്ള വിശദാംശങ്ങൾ കുടുംബത്തിനും ഇത് വരെ കിട്ടിയില്ല.
എന്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്നോ ചുമത്തിയിരിക്കുന്ന വകുപ്പുകൾ ഏതെന്നോ ഖത്തർ ഇതുവരെ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചിട്ടില്ല. എന്നാൽ ഒരു അന്തർവാഹിനിയുമായി ബന്ധപ്പെട്ട പരിപാടിയിൽ ഇസ്രയേലിന് വേണ്ടി ഇവർ ചാരവൃത്തി നടത്തിയതാണ് ഇതിന് കാരണമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
ഒദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഖത്തര്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നതായും നേരത്തേയും ചാരപ്പണി നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെന്നും മാധ്യമങ്ങള്‍ വെളിപ്പെടുത്തി.
ഇന്ത്യക്കാരെ കൂടാതെ രണ്ട് ഖത്തര്‍ പൗരന്മാര്‍ക്കെതിരെയും കുറ്റം ചുമത്തിയിരുന്നു. അവരില്‍ ഒരാള്‍ ദഹ്‌റ ഗ്ലോബല്‍ സിഇഒ ഖമീസ് അല്‍ അജ്മിയാണ്. ജാമ്യം ലഭിക്കുന്നതുവരെ രണ്ട് മാസത്തോളം അല്‍അജ്മിയും ഏകാന്ത തടവിലായിരുന്നു. കസ്റ്റഡിയിലായിരുന്ന ഒരു ഒമാന്‍ പൗരനെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മോചിപ്പിച്ചു.
https://www.facebook.com/Malayalivartha





















