കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ ദീപാവലി സമ്മാനം; കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത്

കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ ദീപാവലി സമ്മാനം. കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത് ട്രെയിനെത്തുകയാണ്. കേരളത്തിലേക്ക് പ്രത്യേക വന്ദേഭാരത് ട്രെയിനെത്തുന്നത്, ദീപാവലിയോട് അനുബന്ധിച്ചാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സര്‍വീസ് നടത്തുന്നത്, കര്‍ണാടകത്തെയും തമിഴ്നാടിനെയും ബന്ധിപ്പിച്ചായിരിക്കും. ചെന്നൈ -ബെംഗളൂരു- എറണാകുളം റൂട്ടിൽ ഓടും.
ദീപാവലി തിരക്ക് പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത് .സര്‍വീസ് നടത്തുന്നത്, വ്യാഴാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിലാകും . ദക്ഷിണ റെയിൽവേയുടെ കൈവശമുള്ള സ്പെയര്‍ റാക്കുകൾ ഉപയോഗിക്കാനാണ് പുതിയ നിര്‍ദേശം നൽകിയിരിക്കുന്നത്.
അതേസമയം ഈ ഇടയ്ക്കായിരുന്നു ചെങ്ങന്നൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചത് . ഊഷ്മള സ്വീകരണമാണ് നൽകിയത്. പൂക്കള്‍ വാരിയെറിഞ്ഞും ആര്‍പ്പുവിളിച്ചുമാണ് ട്രെയിനിനെ വരവേറ്റത്.രണ്ടു മിനുട്ട് നിര്‍ത്തിയിട്ടിട്ട് 6.55ന് വീണ്ടും യാത്ര തിരിച്ചിരുന്നു .
ട്രെയിനിന് ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നൂറുകണക്കിനുപേരാണ് സ്വീകരണം നൽകിയത് . കേന്ദ്ര മന്ത്രി വി മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി തുടങ്ങിയവര്‍ ഉള്‍പ്പെടെ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തിരുന്നു . വി. മുരളീധരനും കൊടിക്കുന്നില്‍ സുരേഷും ഉള്‍പ്പെടെ ഫ്ലാഗ് ഓഫ് ചെയ്തു. അതേസമയം ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളീധരൻ റെയിൽവേ മന്ത്രിക്കു കത്തു നൽകിയിരുന്നു .
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ നാലു ജില്ലകളിലെ ജനങ്ങൾക്കു പ്രയോജനപ്പെടുന്ന സ്റ്റേഷനാണെന്നും രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രമായ ശബരിമലയിലേക്കുള്ള പ്രവേശന കവാടമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ ഉത്തരവ് ഇറക്കിയത്.
https://www.facebook.com/Malayalivartha





















