Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ത്രില്ലോട് ത്രില്‍... ഇംഗ്ലണ്ടുമായുള്ള ലോകകപ്പില്‍ ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ച കണ്ട് പരാജയം ഉറപ്പിച്ചതാണ്; ആഞ്ഞടിക്കാന്‍ ശ്രമിച്ചവരൊക്കെ പുറത്തായപ്പോള്‍ തോല്‍വി ഭയന്നു; ബൗളര്‍മാര്‍ രക്ഷകരായതോടെ ലോക ചാംപ്യന്മാര്‍, പുറത്തേക്ക്; ഇന്ത്യ ലോകകപ്പ് സെമിയിലേക്കും; ഹീറോയായി ഷമി, നാല് വിക്കറ്റ്

30 OCTOBER 2023 08:29 AM IST
മലയാളി വാര്‍ത്ത

ഇന്നലത്തെ ഇന്ത്യയുടെ ബാറ്റിംഗ് കണ്ട് തോല്‍വി എല്ലാവരും ഭയന്നതാണ്. 200 റണ്‍ കടക്കുമോ എന്ന് പോലും പേടിച്ചു. എന്നാല്‍ വാലറ്റം 200 കടത്തി. തുടര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു. ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍ത്തെറിഞ്ഞ് തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കി ഇന്ത്യ. ജയത്തോടെ സെമി ഉറപ്പിക്കാനും ഇന്ത്യക്കായി. ലഖ്നൗ, ഏകനാ സ്റ്റേഡിയത്തില്‍ 100 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ ഇംഗ്ലീഷ് ബൗളര്‍മാര്‍ ഒമ്പതിന് 229 എന്ന നിലയില്‍ ഒതുക്കിയിരുന്നു.

ഇന്ത്യക്ക് തുണയായത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ 87 റണ്‍സാണ്. സൂര്യകുമാര്‍ യാദവ് (49), കെ എല്‍ രാഹുല്‍ (39) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 34.5 ഓവറില്‍ 129ന് എല്ലാവരും പുറത്തായി. മുഹമ്മദ് ഷമി നാല് വിക്കറ്റെടുത്തു. ജസ്പ്രിത് ബുമ്രയ്ക്ക് മൂന്നും കുല്‍ദീപ് യാദവിന് രണ്ടും വിക്കറ്റുണ്ട്. 230 റണ്‍ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമായിരുന്നു ഇംഗ്ലണ്ടിന്.

ആദ്യ നാല് വിക്കറ്റുകള്‍ ഷമിയും ബുമ്രയും പങ്കിട്ടു. അഞ്ചാം ഓവറിലാണ് ഇന്ത്യ ആദ്യ വിക്കറ്റ് വീഴ്ത്തുന്നത്. ഡേവിഡ് മലാനെ (16) ബുമ്ര ബൗള്‍ഡാക്കി. തൊട്ടടുത്ത പന്തില്‍ ജോ റൂട്ടിനെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കാനും ബുമ്രയ്ക്കായി. അടുത്ത് വിക്കറ്റ് വീണത് എട്ടാം ഓവറിന്റെ അവസാന പന്തില്‍. ബെന്‍ സ്റ്റോക്സിനെ (0) ഷമി ബൗള്‍ഡാക്കുകയായിരുന്നു. ഷമിക്കെതിരെ സ്റ്റോക്സ് നന്നായി ബുദ്ധിമുട്ടിയിരുന്നു. ഇതുതന്നെയാണ് ഇന്ത്യന്‍ പേസര്‍ മുതലെടുത്തത്. ഷമി തന്റെ അടുത്ത ഓവറില്‍ ജോണി ബെയര്‍സ്റ്റോയേയും (14) ബൗള്‍ഡാക്കി.

ഇതോടെ ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തിലായി. ജോസ് ബട്ലറെ (10) കുല്‍ദീപ് യാദവ് ബൗള്‍ഡാക്കിയതോടെ മത്സരം ഇംഗ്ലണ്ട് കൈവിട്ടു. മൊയീന്‍ അലിയെ കൂടി പുറത്താക്കി ഷമി വിക്കറ്റ് നേട്ടം മൂന്നാക്കി. ആദില്‍ റഷീദിനെ ബൗള്‍ഡാക്കി (13) നേട്ടം നാലിലേക്ക് ഉയര്‍ത്തി. 27 റണ്‍സ് നേടിയ ലിയാം ലിവിംഗസ്റ്റണാണ് ടോപ് സ്‌കോറര്‍. താരത്തെ കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ക്രിസ് വോക്സാണ് (10), മാര്‍ക്ക് വുഡ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

മോശം തുടക്കമായിരുന്നു ഇന്ത്യക്കും ലഭിച്ചിരുന്നത്. നാലാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. വോക്സിന്റെ പന്തില്‍ ഗില്‍ ബൗള്‍ഡായി. കോലിക്ക് ഒമ്പത് പന്ത് മാത്രമായിരുന്നു ആയുസ്. കോലിയെ റണ്‍സെടുക്കുന്നതിന് മുമ്പ് വില്ലി മിഡ് ഓഫില്‍ ബെന്‍ സ്റ്റോക്സിന്റെ കൈകളിലെത്തിച്ചു. 16 പന്തുകള്‍ നേരിട്ട ശ്രേയസ് അയ്യരും നിരാശപ്പെടുത്തി. വോക്സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു അയ്യര്‍.

പിന്നാലെ രോഹിത് - രാഹുല്‍ സഖ്യം 91 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രാഹുലിനെ പുറത്താക്ക് വില്ലി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് രോഹിത് വിക്കറ്റ് വലിച്ചെറിഞ്ഞു. മൂന്ന് സിക്സും പത്ത് ഫോറും രോഹിത്തിന്റെ ഇന്നംഗ്സിലുണ്ടായിരുന്നു. റഷീദിനായിരുന്നു വിക്കറ്റ്. രവീന്ദ്ര ജഡേജ (8), മുഹമ്മദ് ഷമി നിരാശപ്പെടുത്തി. തുടര്‍ന്ന് സൂര്യകുമാര്‍ യാദവിന്റെ ഇന്നിംഗ്സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ജസ്പ്രിത് ബുമ്ര (16) അവസാന പന്തില്‍ പുറത്തായി. കുല്‍ദീപ് യാദവ് (9) പുറത്താവാതെ നിന്നു. ഡേവിഡ് വില്ലി മൂന്ന് വിക്കറ്റെടുത്തു. ക്രിസ് വോക്സ്, ആദില്‍ റഷീദ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ പുറത്തായ പന്ത് വര്‍ണനകള്‍പ്പുറമായിരുന്നു. ഈ ലോകകപ്പിലെ ഏറ്റവും മനോഹരമായ പന്തെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. കുത്തിത്തിരിഞ്ഞ് ബട്ലറുടെ കാലിനും ബാറ്റിനുമിടയിലൂടെ സഞ്ചരിച്ച പന്ത് വിക്കറ്റില്‍ കൊള്ളുകയായിരുന്നു. 7.2 ഡിഗ്രിയിലാണ് പന്ത് തിരിഞ്ഞത്. ബാക്ക് ഫൂട്ടിലേക്ക് വലിഞ്ഞ ബട്ലര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അദ്ദേഹം നിസ്സഹായനായി തലയും താഴ്ത്തി നിന്നു.

ആദ്യമായിട്ടല്ല കുല്‍ദീപ് ഇത്തരത്തില്‍ ഒരു മാജിക്കല്‍ ഡെലിവറി എറിയുന്നത്. കഴിഞ്ഞ ലോകകപ്പില്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ പുറത്താക്കിയതും ഇതേ രീതിയിലായിരുന്നു. ബട്ലര്‍ ബാക്ക് ഫൂട്ടിലാണ് കളിക്കാന്‍ ശ്രമിച്ചതെങ്കില്‍ ബാബര്‍ ഫ്രണ്ട് ഫൂട്ടിലായിരുന്നു എന്ന് മാത്രം. ബാബറിനേയും ബട്ലറേയു താരതമ്യം ചെയ്ത് നിരവധി ട്രോളുകളാണ് വരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (5 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (6 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends