വെള്ളിയാകുളത്ത് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്.... ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നനിലയില്‍, മതിലില്‍ ഇടിച്ചു നിന്നതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

വെള്ളിയാകുളത്ത് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്.... ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നനിലയില്‍, മതിലില്‍ ഇടിച്ചു നിന്നതിനാല്‍ ഒഴിവായത് വന്‍ ദുരന്തം
വെള്ളിയാകുളം ജംഗ്ഷന് സമീപം കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. ചേര്‍ത്തലയില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും കോട്ടയത്ത് നിന്ന് ചേര്‍ത്തലയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്വകാര്യ ബസ് സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നത്. താഴേക്ക് മറിയാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.അപകടത്തില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ പ്രദേശവാസികളാണ് വാഹനങ്ങളില്‍ ആശുപത്രിയില്‍ എത്തിച്ചത്. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും ഗവണ്‍മെന്റ് ആശുപത്രിയിലും പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചേര്‍ത്തലയില്‍ നിന്ന് പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. ചേര്‍ത്തല തണ്ണീര്‍മുക്കം റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
മഴ രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. പരിക്കേറ്റവരെ കുറിച്ചുള്ള പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ കൂടിയായിരുന്നു അപകടം നടന്നത്.
"
https://www.facebook.com/Malayalivartha





















