കളമശ്ശേരി സ്ഫോടനക്കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

കളമശ്ശേരി സ്ഫോടനക്കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനാണ് 20 അംഗ അന്വേഷണസംഘത്തിന്റെ ചുമതല. കൊച്ചി ഡി.സി.പി ശശിധരനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.
ഇന്ന് രാവിലെ പത്തിന് സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളുടെ പൊതുവായ പ്രതികരണം സ്വാഗതാര്‍ഹമായിരുന്നു.
പോസിറ്റീവായ നിലപാടാണ് മാദ്ധ്യമങ്ങള്‍ സ്വീകരിച്ചതെന്നും അതിന് പ്രത്യേക നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളില്‍ വ്യാജവാര്‍ത്തകളും വര്‍ഗീയ പരാമര്‍ശങ്ങളും മറ്റും നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി.
https://www.facebook.com/Malayalivartha





















