ഹെവി വാഹനങ്ങളുടെ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കി ഗതാഗത വകുപ്പ്

ഹെവി വാഹനങ്ങളുടെ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കി ഗതാഗത വകുപ്പ്. നവംബര്‍ 1 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
സ്റ്റേജ് ക്യാരേജ് ഉല്‍പ്പടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലും ഡ്രൈവര്‍ക്കൊപ്പം മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നവരും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര നിയമം അനുശാസിക്കുന്ന വിധത്തില്‍ സീറ്റ് ബെല്‍റ്റും, സ്റ്റേജ് ക്യാരേജുകള്‍ക്കുള്ളിലും പുറത്തും ക്യാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവും നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി അറിയിച്ചു.
എ.ഐ. ക്യാമറ പിഴയീടാക്കിയതുമായി ബന്ധപ്പെട്ടും അപകടങ്ങളുടെ എണ്ണം കുറഞ്ഞതുമായി ബന്ധപ്പെട്ടും ഗതാഗതമന്ത്രിയും വകുപ്പും വെളിപ്പെടുത്തിയ കണക്കുകളില്‍ ചില ക്രമക്കേടുകളുണ്ടെന്നും തെറ്റുണ്ടെന്നുമുള്ള ആരോപണം കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രതിപക്ഷം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. സഭയില്‍വെച്ച രേഖയും മോട്ടോര്‍ വാഹനവകുപ്പിന്റെയും പോലീസിന്റെയും രേഖയും കോടതിയില്‍ കൊടുത്ത രേഖയും പലതാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഈ വിഷയത്തിലും മന്ത്രി വിശദീകരണം നല്‍കി.
ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശം നേരത്തെ തന്നെ വന്നതാണ്. നടപ്പാക്കുന്നതിന് കുറച്ച് സാവകാശം നല്‍കാമെന്നായിരുന്നു നിലപാട്. ഇപ്പോള്‍ നവംബര്‍ ഒന്നു മുതല്‍ കേരളത്തിലൂടെ ഓടുന്ന എല്ലാ ഹെവി വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു.
" f
https://www.facebook.com/Malayalivartha





















