വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് അമ്മയ്ക്കും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം....

വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് അമ്മയ്ക്കും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ കസാമ്പൂരില്‍ കഴിഞ്ഞ ദിവസം വൈകുംന്നേരത്തോടെയായിരുന്നു അപകടം നടന്നത്. കങ്കര്‍രേഖ സ്വദേശി നരേഷിന്റെ ഭാര്യ മോന (40), മക്കളായ മനീഷ (14), ചാരു (7) എന്നിവരാണ് മരിച്ചത്. ഡല്‍ഹിയില്‍ നിന്ന് ഡെറാഡൂണിലേക്ക് പോകുകയായിരുന്നു ട്രെയിന്‍.
റിക്ഷാ തൊഴിലാളിയാണ് നരേഷ്. കസാമ്പൂരിലെ അടച്ചിട്ടിരുന്ന റെയില്‍വേ ക്രോസ് കുടുംബം മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചതെന്ന് പൊലീസ് സൂപ്രണ്ട് .
സംഭവ സമയത്ത് നരേഷ് മദ്യപിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. നിസാര പരിക്കുകളോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. മൃതദേഹങ്ങള്‍ അടുത്തുളള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു.
"
https://www.facebook.com/Malayalivartha





















