എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി.... സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം ജീവന്‍ കൊടുത്തും നിലനിര്‍ത്തുമെന്നും, അതാണ് കേരളത്തിന്റെ പാരമ്പര്യമെന്നും പ്രമേയത്തില്‍.... കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം അവസാനിച്ചു

ഒറ്റപ്പെട്ട സംഭവങ്ങളെ മുന്‍നിര്‍ത്തി കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കാായി ശ്രമം നടക്കുകയാണ്. രാജ്യവിരുദ്ധവും സമൂഹവിരുദ്ധവുമായ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള ജാഗ്രത ഓരോ മനുഷ്യനും ഉണ്ടാകണമെന്നും പ്രമേയത്തില്‍ പറയുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സര്‍വ്വകക്ഷിയോഗം തുടങ്ങിയത്.
യോഗത്തില്‍ എല്ലാ പാര്‍ട്ടികളുടേയും പ്രതിനിധികളേയും ക്ഷണിച്ചിട്ടുണ്ടായിരുന്നു. യോഗത്തിന് ശേഷം പ്രതിപക്ഷ നേതാക്കള്‍ മാധ്യമങ്ങളെ കണ്ടിരുന്നു. യോഗം അവസാനിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി കളമശ്ശേരിയിലേക്ക് തിരിച്ചതായാണ് വിവരം.
അതേസമയം, കളമശ്ശേരി സ്‌ഫോടനത്തില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത് 17 പേരാണെന്ന് ആരാഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. ചികിത്സയിലുള്ള 4 പേരുടെ നില അതീവ ഗുരുതരമാണ്. ഇതില്‍ 2 പേര്‍ വെന്റിലേറ്ററിലാണ്. മരിച്ച കുട്ടിയുടെ അമ്മയും സഹോദരനും ഗുരുതരാവസ്ഥയിലാണെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha