യഹോവസാക്ഷി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി എന്‍എസ്ജി സംഘം കളമശ്ശേരിയില്‍..എ ആര്‍ ക്യാമ്പില്‍ നാലു വാഹനങ്ങളിലാണ് എത്തി...സ്‌ഫോടനം ഭീകരാക്രമണം അല്ലെന്ന് ഇന്നലെ തന്നെ വ്യക്തമായിരുന്നു..!

യഹോവസാക്ഷി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി എന്‍എസ്ജി സംഘം വീണ്ടും കളമശ്ശേരിയില്‍. ഇന്ന് രാവിലെ കളമശ്ശേരിയിലെ എ ആര്‍ ക്യാമ്പില്‍ നാലു വാഹനങ്ങളിലാണ് എത്തിയത്. സ്‌ഫോടനം ഭീകരാക്രമണം അല്ലെന്ന് ഇന്നലെ തന്നെ വ്യക്തമായിരുന്നു. സ്‌ഫോടനത്തില്‍ മറ്റാരുടെയെങ്കിലും സഹായം കിട്ടിയതായും തെളിവുകളില്ല.
കൃത്യം നടത്തിയത് ഡൊമിനിക്ക് ഒറ്റയ്ക്കാണെന്നും കേസില്‍ പ്രതിക്ക് മറ്റാരുടെയെങ്കിലൂം സഹായം കിട്ടിയതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതിയെ എ ആര്‍ ക്യാമ്പില്‍ ചോദ്യം ചെയ്തു വരികയാണ്. താന്‍ വേദിക്ക് മുന്നിലാണ് നിന്നിരുന്നതെന്നും സ്‌ഫോടനം നടത്തിയത് രണ്ടു റിമോട്ടുകള്‍ ഉപയോഗിച്ചാണെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട് പറഞ്ഞു.
ഫോര്‍മാനായ ഡൊമിനിക്കിന് സാങ്കേതിക ജ്ഞാനം ഉണ്ടെന്നും പോലീസ് പറയുന്നു. ബോംബ് നിര്‍മ്മിച്ചത് തലേദിവസം കൊച്ചിയിലെ വീട്ടില്‍ വെച്ചായിരുന്നെന്നും ഇന്റര്‍നെറ്റും യൂട്യുബും നോക്കിയാണ് ബോംബ് നിര്‍മ്മിക്കാന്‍ പഠിച്ചത്. മുമ്പ് പരീക്ഷിച്ചു നോക്കിയിട്ടില്ലെന്നും നേരെ ഉപയോഗിച്ച് നോക്കുകയായിരുന്നെന്നും ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയതായിട്ടാണ് വിവരം. ഐഇഡി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങിയത് എവിടെ നിന്നെന്ന് വരെ വിവരം നല്‍കിയിട്ടുണ്ട്്.
അതേസമയം പരീക്ഷണം നടത്തിയിട്ടില്ലെന്ന ഇയാളുടെ വാദം പോലീസ് തള്ളിയിരിക്കുകയണ്. ഗള്‍ഫില്‍ ഫോര്‍മാനായി ജോലി ചെയ്തിരുന്ന ഇയാള്‍ക്ക് സാങ്കേതിക പരിജ്ഞാനം ഉണ്ടെന്നും പോലീസ് പറഞ്ഞു. സാങ്കേതിക ജ്ഞാനം ഉള്ളയാള്‍ക്ക് നിര്‍മ്മിക്കാന്‍ കഴിയുന്ന തരം ബോംബാണ് ഇതെന്നും പോലീസ് കണ്ടെത്തി. മാര്‍ട്ടിന്റെ വിദേശബന്ധവും പരിശോധിച്ചു വരികയാണ്.
കൃത്യം നടത്തിയ ശേഷം ഇയാള്‍പോയത് ചാലക്കുടിയിലെ ഒരു ലോഡ്ജ് മുറിയിലേക്കാണ്. ഇവിടെയിരുന്നാണ് ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തത്. അതിനുശേഷം ഭക്ഷണം കഴിച്ച ശേഷമാണ് 58 കിലോമീറ്റര്‍ അകലെയുള്ള കൊടകരയിലെ പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയത്. രണ്ടു മാസം മുമ്പാണ് വിദേശത്ത് നിന്നും ഇയാള്‍ വന്നത്.
https://www.facebook.com/Malayalivartha





















