സർവീസ് ബോട്ട് ഇടിച്ച് വള്ളം മുങ്ങി അപകടം; ഒഴുക്കിൽപ്പെട്ട ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു...

വള്ളം മുങ്ങി ഒഴുക്കിൽപ്പെട്ട ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു. അയ്മനത്തിനു സമീപം ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ട് ഇടിച്ച് വള്ളം മുങ്ങിയാണ് അപകടം ഉണ്ടായത്. ചീപ്പുങ്കൽ പെണ്ണാർ തോട്ടിൽ രാവിലെയാണ് സംഭവം. വാഴപറമ്പിൽ രതീഷ്–രേഷ്മ ദമ്പതികളുടെ മകൾ അനശ്വരയാണ് മരിച്ചത്.
അമ്മയ്ക്കും സഹോദരിയ്ക്കും ഒപ്പം വള്ളത്തിൽ സ്കൂളിലേയ്ക്ക് പോകുന്നതിനിടെയാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനി വള്ളം മുങ്ങി കാണാതായത്.
അപകടത്തിൽപ്പെട്ട അമ്മയും സഹോദരിയും അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്മയോടൊപ്പം വീട്ടിൽ നിന്നും ബോട്ട് ജെട്ടിയിലേക്ക് വള്ളത്തിൽ വരുമ്പോൾ സർവിസ് ' ബോട്ട് വള്ളത്തിൽ ഇടിക്കുകയായിരുന്നു.
അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha





















