ഡൊമിനിക്ക് മാർട്ടിന് കൊച്ചി അത്താണിയിൽ ഫ്ലാറ്റ് ഉണ്ട്; കെട്ടിടത്തിന്റെ പെയിന്റിംഗ് ജോലികൾക്ക് വേണ്ടിയിട്ടാണ് മാർട്ടിൻ അവിടേക്ക് വന്നത്; കർശനമായ പരിശോധന നടത്തി പോലീസ്

കളമശേരിയിലെ ബോംബ് സ്ഫോടന കേസുമായി ബന്ധപ്പെട്ട് പിടിയിലായ ഡൊമിനിക്ക് മാർട്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. അതായത് ഏറ്റവും പുതിയതായി പുറത്ത് വരുന്ന വിവരമനുസരിച്ച് ഡൊമിനിക്ക് മാർട്ടിന് കൊച്ചി അത്താണിയിൽ ഫ്ലാറ്റ് ഉണ്ടെന്നാണ്. മാർട്ടിന് വാടകയ്ക്ക് നൽകിയിരുന്ന വീടാണ് കൊച്ചിയിൽ ഉള്ളത്. കെട്ടിടത്തിന്റെ പെയിന്റിംഗ് ജോലികൾക്ക് വേണ്ടിയിട്ടാണ് മാർട്ടിൻ കഴിഞ്ഞദിവസം അവിടേക്ക് പോയത് എന്നാണ് അയൽവാസികൾ പറയുന്നത്.
മാർട്ടിൻ അയൽവാസികളെ കാണുകയും അധികം സംസാരിക്കാറില്ല എന്നാണ് അയൽവാസികൾ പറയുന്നത്. കൊച്ചിയിലെ കെട്ടിടം വാടകയ്ക്ക് കൊടുത്ത ശേഷം എറണാകുളം തമ്മനത്ത് വന്ന് മാർട്ടിനും കുടുംബവും വാടകയ്ക്ക് താമസിക്കുകയാണ്. ചെലവന്നൂർ ആണ് മാർട്ടിന്റെ സ്വന്ത സ്ഥലം എന്നും പറയുന്നു. എന്തായാലും ഈ കെട്ടിടത്തിൽ ഇപ്പോൾ പോലീസ് കനത്ത കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കർശനമായ പരിശോധന പോലീസ് നടത്തുന്നുണ്ട്. ബോംബ് നിർമ്മിക്കുക , ഐ ഇ ഡി ബ്ലാസ്റ്റിനു വേണ്ടിയുള്ള എന്തെങ്കിലും സജ്ജീകരണങ്ങൾ അവിടെ ചെയ്തിട്ടുണ്ടോ മറ്റെന്തെങ്കിലും കാര്യത്തിനായി കെട്ടിടം ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യങ്ങൾ അടക്കം പരിശോധിക്കുന്നുണ്ട്. കെട്ടിടത്തിലേക്കുള്ള പ്രവേശനം പോലീസ് തടസ്സപ്പെടുത്തിയിരിക്കുകയാണ്.
പുറത്തുനിന്ന് ആളുകളെ അവിടേക്ക് കയറ്റുന്നില്ല. ഈ സംഭവത്തിന് ശേഷം അവിടേക്ക് ഇയാൾ പോയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്, പ്രദേശത്തുള്ള സിസിടിവി അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. ഡിസിപിയുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് കേസ് അന്വേഷിക്കുന്നത്.സ്ഫോടന ശേഷം ഇയാൾ കൊരട്ടിയിലെ ലോഡ്ജിൽ എത്തി. ഫേസ്ബുയ്ക്ക് വീഡിയോ അവിടെ വച്ചാണ് പോസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha





















