സ്പോക്കൺ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു; ശാന്ത സ്വഭാവക്കാരനായിരുന്ന വ്യക്തി എങ്ങനെ ഇത്തരമൊരു ക്രൂരകൃത്യം ആസൂത്രണം ചെയ്തു എന്ന ഞെട്ടലിലാണ് അയൽക്കാർ; ഡൊമനിക് മാർട്ടിനെ കുറിച്ച് അയൽക്കാർ പറയുന്നത് ഇങ്ങനെ

കേരളത്തെ നടുക്കുന്ന സ്ഫോടനമാണ് കഴിഞ്ഞ ദിവസം കളമശേരിയിൽ ഉണ്ടായത്. സമീപകാലത്ത് ഒന്നും കേട്ട് കേൾവി പോലുമില്ലാത്ത സ്ഫോടനത്തിൽ ആശങ്കയോടെ കേരളം നടുങ്ങിയിരിക്കുന്നപ്പോൾ ആണ് താനാണ് ഇത് ചെയ്തത് എന്ന് അവകാശപ്പെട്ട് ഡൊമനിക് മാർട്ടിൻ രംഗത്ത് വന്നത്. ഇയാളെ കുറിച്ച് അയൽവാസികൾ പറയുന്ന ചില വെളിപ്പെടുത്തലുകൾ .
അത് കേട്ടാൽ ആരുമൊന്നു നടുങ്ങും. ഇങ്ങനെ ഒരു വ്യക്തി തന്നെയാണോ ഈ ക്രൂരത ചെയ്തത് എന്ന് ആരും ചോദിച്ചു പോകുന്ന തരത്തിൽ ഉള്ള വെളിപ്പെടുത്തൽ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എന്താണ് കൊച്ചി തമ്മനത്തെ അയൽക്കാർ ഡൊമനിക് മാർട്ടിനെ കുറിച്ച് പറയുന്നത് എന്ന് നോക്കാം; സ്പോക്കൺ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു ഡൊമനിക് മാർട്ടിൻ .
ശാന്ത സ്വഭാവക്കാരൻ ആയിരുന്നു. എങ്ങനെ ഇത്തരമൊരു ക്രൂരകൃത്യം ആസൂത്രണം ചെയ്തു എന്ന ഞെട്ടലിലാണ് അയൽക്കാർ . കാഴ്ചയിൽ വാക്കും ചിരിയും ഒതുക്കി നടന്ന് പോകുന്ന ഒരു മനുഷ്യൻ ഇതെങ്ങനെ നടത്തിയെടുത്തെന്ന് ഞെട്ടലോടെ ചോദിക്കുകയാണ് മാർട്ടിന്‍റെ അയൽക്കാർ.
സഭയോടുള്ള അതൃപ്തി ഭാര്യയോട് സ്ഥിരമായി പറയാറുണ്ട് . എങ്കിലും ഡൊമിനിക്ക് മാർട്ടിന്റെ മനസ്സിലെ ക്രൂരപദ്ധതിയെ പറ്റി കുടുംബത്തിന് ഒരു സൂചനയും ഉണ്ടായിരുന്നില്ല. പുലർച്ചെ വീട്ടിൽ നിന്നിറങ്ങി ഒറ്റയ്ക്ക് ഉഗ്രസ്ഫോടനം നടത്തിയതെന്ന് ഇയാൾ പറയുന്നു. കൂടുതൽ പേരുടെ പങ്ക് പൊലീസ് പരിശോധിച്ച് വരികയാണ്.
അതേസമയം, പാലാരിവട്ടത്തെ ഒരു കേന്ദ്രത്തിൽ സ്പോക്കൺ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു അഞ്ചര വർഷമായി തമ്മനത്തെ വാടകവീൽ താമസിക്കുന്നു . കൊവിഡിനെ തുടർന്ന് ഇയാൾ ഗൾഫിലേക്ക് പോയി . മടങ്ങി വന്നതിന് ശേഷം ഏതാനും മാസങ്ങളായി വീട്ടിലുണ്ട്. നീണ്ട വർഷങ്ങൾ യഹോവയുടെ സാക്ഷികൾ വിശ്വാസസമൂഹത്തോട് ചേർന്ന് നടന്നു. ആറ് വർഷം മുൻപ് തെറ്റിപ്പിരിഞ്ഞു.
https://www.facebook.com/Malayalivartha





















