രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തിന്റെതായ രീതി സ്വീകരിക്കുന്നു; കേന്ദ്രമന്ത്രിക്ക് അന്വേഷണ സംവിധാനത്തിൽ വിശ്വാസം വേണം; ഒരു വർഗീയതയോടും കേരളം വിട്ടുവീഴ്ച ചെയ്യാറില്ല; തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം നടത്തി. കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖരന് മറുപടി നൽകിയിരിക്കുകയാണ് അദ്ദേഹം . രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തിന്റെതായ രീതി സ്വീകരിക്കുന്നു. കേന്ദ്രമന്ത്രിക്ക് അന്വേഷണ സംവിധാനത്തിൽ വിശ്വാസം വേണം. ഒരു വർഗീയതയോടും കേരളം വിട്ടുവീഴ്ച ചെയ്യാറില്ല. വർഗീയതയെ ചെറുക്കുന്നതിൽ കേരളം രാജ്യത്തിന് മാതൃകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഡിജിപി കളമശ്ശേരിയിൽ ക്യാമ്പ് ചെയ്ത് അന്വേഷണം വിലയിരുത്തുന്നു . മാർട്ടിൻ പറഞ്ഞതിനപ്പുറം എന്തെങ്കിലും ഉണ്ടോ എന്നും അന്വേഷിക്കും. അന്വേഷണത്തിൽ ഒന്നും അടഞ്ഞ അധ്യായം അല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി . പൊള്ളലേറ്റവർക്ക് നൽകുന്നത് മികച്ച ചികിത്സഎന്നും സർവകക്ഷി യോഗത്തിൽ കിട്ടിയതു നല്ല പ്രതികരണം എന്നും അദ്ദേഹം അറിയിച്ചു.
പൊലീസ് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികളും ഇവിടെയെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നോട് ചോദിച്ചിരുന്നു. ദൗർഭാഗ്യകരമായ സംഭവമാണെന്നും അന്വേഷിക്കുന്നുണ്ടെന്നും ആവശ്യമുണ്ടെങ്കിൽ കേന്ദ്ര സർക്കാരിനെ ബന്ധപ്പെടാമെന്നും അദ്ദേഹത്തോട് പറഞ്ഞു . ആ കാര്യത്തിൽ പ്രത്യേകമായ ഇടപെടൽ കേന്ദ്രം നടത്തേണ്ടതായി വരികയാണെങ്കിൽ അതിനവർ തയ്യാറാകേണ്ടി വരും. എന്നാൽ അത് വേണ്ടി വന്നില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















