ഹമാസിനെ താങ്ങാന്‍ ഗോവിന്ദന്‍ ഇട്ട നമ്പര്‍ ഏറ്റില്ല;സീതാറാം യെച്ചൂരി പൊളിച്ചടുക്കി കൈയ്യില്‍ക്കൊടുത്തു,കളമശ്ശേരി സ്‌ഫോടനത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി പറഞ്ഞതാണ് പാര്‍ട്ടി നിലപാട്,ഗോവിന്ദനെ പൂര്‍ണ്ണമായും തള്ളി യെച്ചൂരി,പണിമേടിച്ച് കൂട്ടി പാര്‍ട്ടി സെക്രട്ടറി

കളമശ്ശേരിയില്‍ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ ഇട്ട ബോംബ് ചീറ്റി. പൊളിച്ചടുക്കി കൈയ്യില്‍ക്കൊടുത്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പലസ്തീന്‍ വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് സ്‌ഫോടനമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇത് വിവാദമാകുകയും ചെയ്തിരുന്നു. കളമശ്ശേരി സ്‌ഫോടനത്തെക്കുറിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും എംവി ഗോവിന്ദന്റേത് ഏതു സാഹചര്യത്തില്‍ നടത്തിയ പ്രസ്താവനയെന്നറിയില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. കളമശ്ശേരി ബോംബ് സ്‌ഫോടനത്തെ സിപിഎം കേന്ദ്ര കമ്മിറ്റി അപലപിക്കുകയാണ്. സാമൂഹികാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കേരള ജനത ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ഒരു കേന്ദ്രമന്ത്രി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയത് വസ്തുകള്‍ മനസിലാക്കാതെയാണ്. കേരളത്തിലെയും അവിടുത്തെ ജനങ്ങള്‍ക്കുമെതിരെ മന്ത്രി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്നും സീതാറാം യെച്ചൂരി ആരോപിച്ചു. ഇസ്ലാമാഫോബിയ പരത്താനുള്ള ശ്രമമാണ് കേന്ദ്ര മന്ത്രിയില്‍ കണ്ടതെന്നും അത്തരം ശ്രമങ്ങളെ കേരള ജനത ചെറുത്ത് തോല്‍പിക്കണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
പലസ്തീന്‍ വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് സ്‌ഫോടനമെന്ന എംവി ഗോവിന്ദന്റെ പ്രസ്താവനയോടായിരുന്നു സീതാറാം യെച്ചൂരിയുടെ പ്രതികരണം. കളമശ്ശേരിയിലെ സ്‌ഫോടനം ഗൗരവകരമായ പ്രശ്‌നമായി കാണുന്നുവെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ?ഗോവിന്ദന്റെ പ്രസ്താവന. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി കേരളം ഒന്നടങ്കം മുന്നോട്ടുപോകുമ്പോള്‍ ജനശ്രദ്ധ തിരിക്കാന്‍ കഴിയുന്ന സംഭവമാണെന്നും കര്‍ശനമായ നിലപാടെടുക്കുമെന്നും എംവി ?ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇത് വിവാദമായ്. കാരണം കളമശ്ശേരി സ്‌ഫോടനത്തില്‍ പലസ്തീന്‍ വിഷയവുമായ് കൂട്ടിക്കെട്ടി ആദ്യപ്രതികരണം നടത്തിയത് എംവി ഗോവിന്ദനാണ്. ഇത് വിവാദത്തിന് വഴിവെച്ചു.
കളമശ്ശേരി വിഷയത്തില്‍ കേന്ദ്രവും-കേരളവും തമ്മില്‍ പോര് മുറുകിയിരിക്കുകയാണ്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ക്കെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നു. വിഷം വമിപ്പിക്കുന്ന വര്‍ഗീയവാദികള്‍ ആക്ഷേപിച്ചുവെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ ആരോപണം എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, 'വിഷം അല്ല കൊടുംവിഷം. വെറും വിഷം അല്ല. അതിനെ അദ്ദേഹം ഒരു അലങ്കാരമായാണ് കാണുന്നത്. അതാണ് അദ്ദേഹത്തിന്റെ പത്യേകത എന്നല്ലേ കാണുന്നത്. വിഷം എന്നേ അന്നു ഞാന്‍ പറഞ്ഞിട്ടുള്ളൂ. കൊടും വിഷം എന്ന് പറയും അത്രയേ ഉള്ളൂ', എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സാധാരണനിലയില്‍ ഒരു വിടുവായന്‍ പറയുന്ന കാര്യമാണ് ഇന്നലെ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ സംസാരിച്ചതെന്ന് മനസിലാക്കാന്‍ കഴിയാത്ത കാര്യമാണ്. കേരളത്തിന്റേതായ തനിമ തകര്‍ക്കല്‍ ഉദ്ദേശിച്ചുകൊണ്ടുള്ള വാര്‍ത്തകളാണ് ഇതിന്റെ ഭാഗമായി ഒരു മറയുമില്ലാതെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഇവിടെ പ്രചരിപ്പിക്കുന്നത് കണ്ടത്. അതൊരു പ്രത്യേക വിഭാഗത്തെ താറടിക്കാന്‍ വേണ്ടിയായിരുന്നു. അതില്‍ ആശ്ചര്യമില്ല, രാജീവ് ചന്ദ്രശേഖരും അദ്ദേഹത്തിന്റെ കൂട്ടാളികളും അത്തരമൊരു മാനസികാവസ്ഥയില്‍ നില്‍ക്കുന്നവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അദ്ദേഹത്തിന് കേരളത്തിലെ എല്‍ഡിഎഫിനെയേും സര്‍ക്കാരിനേയും കുറ്റം പറയേണ്ടതുണ്ടാവും. വ്യക്തിപരമായി തന്നെ ആക്ഷേപിക്കേണ്ടതുണ്ടാവും. അതൊന്നും കേരളത്തിന്റെ തനിമയെ തകര്‍ക്കാന്‍ ഇടയാക്കില്ല എന്നദ്ദേഹം മനസിലാക്കണം. രാജ്യത്തെ മന്ത്രിക്ക് അന്വേഷണ ഏജന്‍സിയെ വിശ്വാസം വേണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha





















