കളമശ്ശേരി സ്‌ഫോടനം കേരള പോലീസിന് പൊല്ലാപ്പാകുന്നു;കേന്ദ്ര ഏജന്‍സികളുടെ ആ ഒരു ചോദ്യത്തിന് മറുപടി പറയാനാകാതെ ത്രിശങ്കുവില്‍ പോലീസ്,സ്‌ഫോടനത്തെ ഗൗരവത്തോടെ പരിഗണിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍,കേന്ദ്ര ഏജന്‍സികള്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ കൊടുത്ത് അമിത് ഷാ

കൊടകരക്കാരന്‍ യൂട്യൂബ് നോക്കി പഠിച്ച ബോംബാണ് കളമശേരിയില്‍ തള്ളിയതെന്ന് പറഞ്ഞയുടന്‍ അത് വിശ്വസിച്ച് എല്ലാം കോംപ്ലിമെന്റ്‌സാക്കാന്‍ പോയ കേരള പോലീസിന് അമിത് ഷായുടെ ഇരട്ട പ്രഹരം. വളരെ സിമ്പിളായ ഒരു ചോദ്യത്തിന് കേരള പോലീസിന് മറുപടി നല്‍കാന്‍ കഴിയാതെയായതോടെയാണ് അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തത്. കളമശേരി സ്‌ഫോടനത്തില്‍ കേന്ദ്രാന്വേഷണത്തിന് നേരിട്ട് നിര്‍ദ്ദേശം നല്‍കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പിണറായി സര്‍ക്കാരിന് പണി കൊടുത്തത്. മുഖ്യമന്ത്രിയില്‍ നിന്ന് അമിത്ഷാ വിവരങ്ങള്‍ തേടി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ജാഗ്രത കടുപ്പിച്ചു. പ്രാര്‍ത്ഥനായോഗത്തിനിടെ നടന്ന സ്‌ഫോടനത്തെ ഗൗരവത്തോടെ പരിഗണിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ദില്ലിയിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സംഭവത്തിന് പിന്നാലെ വിളിച്ച് അമിത്ഷാ വിവരങ്ങള്‍ ആരാഞ്ഞു. സംസ്ഥാന പോലീസിന്റെ പ്രാഥമിക അന്വേഷണ വിവരങ്ങള്‍ മുഖ്യമന്ത്രി കൈമാറി.
പ്രതി ഡൊമിനിക്ക് മാര്‍ട്ടിന് എങ്ങനെ ബോംബുണ്ടാക്കാന്‍ കഴിഞ്ഞു എന്ന കേന്ദ്ര ഏജന്‍സികളുടെ ചോദ്യത്തിനാണ് കേരള പോലീസിന് മറുപടി നല്‍കാന്‍ കഴിയാതിരുന്നത്. സാങ്കേതിക ജ്ഞാനമുള്ളവര്‍ക്ക് പോലും പ്രയാസകരമായ ഒരു ജോലിയാണ് ഇയാള്‍ നിഷ്പ്രയാസം നടത്തിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ക്യത്യം നടത്തിയത് മാര്‍ട്ടിന്‍ തനിച്ചാണോ എന്ന സംശയമാണ് പോലീസിനുള്ളത് . ആളപായം ഉണ്ടാകുന്ന രീതിയില്‍ ബോംബ് സ്‌ഫോടനം നടത്തണമെങ്കില്‍ അതിന് വൈദഗ്ദ്യം ഉണ്ടാവണം. റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ബോംബ് സ്‌ഫോടനം നടത്തണമെങ്കില്‍ കൃത്യമായ പരിശീലനം ആവശ്യമാണ്. ഓഡിറ്റോറിയത്തില്‍ ഉള്ളില്‍ നിന്നാവണം റിമോട്ട് അമര്‍ത്തിയത്. സ്‌ഫോടന വസ്തുക്കളെ കുറിച്ച് ക്യത്യമായ ധാരണ വേണമെങ്കില്‍ പട്ടാളത്തിലോ പോലീസിലോ ജോലിയുണ്ടാവണം. ഹിന്ദി അധ്യാപകനായിരുന്നു മാര്‍ട്ടിന്‍. അയാള്‍ക്ക് ഇത്തരം ഒരു അറിവുണ്ടാകാന്‍ ഒരു സാധ്യതയുമില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. സാങ്കേതിക വിദ്യാഭ്യാസമില്ലാത്ത ഒരാള്‍ യൂട്യൂബ് നോക്കി കൃത്യമായി ബോംബ് പൊട്ടിച്ചു എന്ന് പറയുന്നത് അതിശയോക്തികരം എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
ബോംബില്‍ ഉള്‍കൊണ്ട സാധനങ്ങള്‍ വാങ്ങിയത് കൊച്ചിയില്‍ നിന്നാണെന്ന് പ്രതി പറയുന്നുണ്ടെങ്കിലും നാട്ടില്‍ ലഭ്യമല്ലാത്ത സാധനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും. ആളുകള്‍ കൂടുന്ന ഒരു സ്ഥലത്ത് ബോംബ് സ്‌ഫോടനം നടത്തണമെങ്കില്‍ ആള്‍ നിസാരക്കാരന്‍ ആയിരിക്കില്ല. മാര്‍ട്ടിന്റെ വീട്ടില്‍ നിന്നും ബോംബുണ്ടാക്കാനുള ഒരു സാധനവും കണ്ടെടുത്തിയിട്ടില്ല. ഇതും സംശയങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരം സംശയങ്ങള്‍ക്ക് നിവ്യത്തി വരുത്തുകയാണ് കേന്ദ്ര ഏജന്‍സികളുടെ ലക്ഷ്യം. കേരള പോലീസ് ഇത്തരം വിഷയങ്ങള്‍ പരിശോധിക്കുന്നതില്‍ പരാജയമായെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു. കളമശ്ശേരിയിലേത് ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിന് പിന്നാലെയാണ് അമിത് ഷാ അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എ ഡി ജിപി എം.ആര്‍. അജിത് കുമാറിന്റെ (ക്രമസമാധാനം) നേതൃത്വത്തില്‍ 20 പേരടങ്ങിയ അന്വേഷണ സംഘത്തെ രൂപവത്കരിച്ചു. കൊച്ചി ഡിസിപിയായിരിക്കും അന്വേഷണ ഉദ്യോഗസ്ഥന്‍. കുറ്റവാളി ആരാായാലും രക്ഷപ്പെടില്ലെന്ന ഉറപ്പുവരുത്തുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നത്.
സംഭവത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ചത് നല്ല നിലപാട് മാതൃകപരമാണ്. കേരളത്തിന്റെ തനിമ നഷ്ടപെടാതിരിക്കാനുള്ള ജാഗ്രത കാണിക്കണമന്ന് ചാനല്‍ പറഞ്ഞു. ചാനലിന്റെ പേരില്‍ വന്ന വ്യാജ വാര്‍ത്ത എടുത്തുകാണിച്ചുകൊണ്ട് ജാഗ്രതയോടെ ഇടപെട്ടുവെന്നും ആരോഗ്യകരമായ ഇടപെടലിന് നന്ദി അറിയിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. കളമശ്ശേരിയില്‍ സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് പോലീസ് സ്ഥിതീകരിച്ചു.. രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചു. ആറുമാസം കൊണ്ട് ഇന്റര്‍നെറ്റ് മുഖേനയാണ് ഇയാള്‍ ഐഇഡി സ്‌ഫോടനം പഠിച്ചത്. സ്‌ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ നേരത്തെ കൊടകര പൊലീസില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്.
ഇയാള്‍ നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പ്രതി ഡൊമിനിക് മാര്‍ട്ടിനാണെന്ന് സ്ഥിരീകരിച്ചത്. ഡൊമിനിക് മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ ബോധ്യപ്പെടുകയായിരുന്നു. ഇയാളുടെ അവകാശവാദങ്ങള്‍ സാധുകരിക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചു. സ്‌ഫോടനം നടത്തിയതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ റെക്കോഡ് ചെയ്തിരുന്നു. ഇതാണ് പൊലീസിന് കൈമാറിയത്. രാവിലെ 9.40ന് കണ്‍വെന്‍ഷന്‍ സെന്ററിലെത്തിയശേഷം രണ്ട് ഐഇഡി ബോംബുകള്‍ ബോക്‌സിലാക്കി വെക്കുന്നതിന്റെയും അവിടെവെച്ച് അല്‍പം മാറി റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ട്രിഗര്‍ ചെയ്തശേഷം ഡൊമിനിക് മാര്‍ട്ടിന്‍ ഓടിപ്പോവുന്നതുമെല്ലാം ദൃശ്യത്തിലുണ്ട്.
ബോംബ് പൊട്ടിച്ചശേഷമാണ് ഡൊമിനിക് സ്ഥലത്തുനിന്നും ഓടിപോവുന്നത്. വെളിപ്പെടുത്തല്‍ ശരിവെക്കുന്ന തെളിവുകള്‍ ലഭിച്ചുവെന്നും യഹോവ സാക്ഷികള്‍ കൂട്ടായ്മയോടുള്ള ആദര്‍ശപരമായ അഭിപ്രായ ഭിന്നതയെതുടര്‍ന്നുള്ള പ്രതിഷേധമായാണ് സ്‌ഫോടനം നടത്തിയതെന്ന പ്രതിയുടെ വെളിപ്പെടുത്തല്‍ സാധൂകരിക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചു. ഇയാള്‍ക്ക് ഐഇഡി എവിടെനിന്ന് കിട്ടിയെന്നത് ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ചുവരുകയാണ്. ഇതിനിടെ, സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയ കടകളെ കുറിച്ചും വിവരം ലഭിച്ചു. ആറുമാസം കൊണ്ട് ഇന്റര്‍നെറ്റ് നോക്കിയാണ് ഇയാള്‍ സ്‌ഫോടക വസ്തു ഉണ്ടാക്കാന്‍ പഠിച്ചതെന്നും മൊഴി നല്‍കിയിട്ടുണ്ട്.
സ്‌ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പുമൂലമാണെന്നും 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടിരുന്നു. യഹോവ സാക്ഷികളോടുള്ള എതിര്‍പ്പ് മൂലമാണ് സ്‌ഫോടനം നടത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായതായാണ് വിവരം. ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെയെന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരുകയാണ്.എന്നാല്‍ രണ്ടു മാസം മുമ്പ് മാത്രമാണ്ഇഇയാള്‍ ഗള്‍ഫി നിന്നും തിരികെയെത്തിയത്. ഗള്‍ഫില്‍ യഹോവ സാക്ഷികള്‍ ഇല്ലെന്നാണ് വിവരം. ഡൊമിനിക് മാര്‍ട്ടിന്റെ വീഡിയോ സന്ദേശവും നേരത്തെ പുറത്തുവന്നിരുന്നു. കീഴടങ്ങുന്നതിന് മുമ്പ് ഫേയ്‌സ്ബുക്ക് പേജിലിട്ട ലൈവിലാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഡൊമിനിക് മാര്‍ട്ടിന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മൂന്നു മണിക്കൂര്‍ മുമ്പാണ് ഡൊമിനിക് മാര്‍ട്ടിന്‍ ഫേയ്‌സ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്തിരിക്കുന്നത്. ബോംബ് വെച്ചത് താനെന്നാണെന്നാണ് ഇയാള്‍ വീഡിയോയില്‍ അവകാശപ്പെടുന്നത്.
എന്നാല്‍ ഇത്രയും ധൈര്യം കാണിച്ച പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ എഫ്ബി അക്കൗണ്ട് ഡിലീറ്റ് ചെയ്തനിലയില്‍ കണ്ടെത്തി. ഇത് ആരാണ് ഡിലീറ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. ഇവിടെയാണ് സംശയങ്ങള്‍ ഉയരുന്നത്. ഒരു ചെറിയ കുട്ടിക്ക് പോലും തോന്നുന്ന സംശയങ്ങള്‍ക്ക് പോലീസ് മറുപടി നല്‍കിയിട്ടില്ല. ഏതു വിധേനയും വിവാദങ്ങള്‍ തണുപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. കഴിഞ്ഞ കുറെയധികം മാസങ്ങളായി കേരളം തീവ്രവാദികളുടെ കൈയിലാണെന്ന വിവരം കേന്ദ്രം സംസ്ഥാനത്തിന് കൈമാറുന്നുണ്ട്. എന്നാല്‍ കാര്യമായ ഒരു നടപടിയും കേരളം സ്വീകരിക്കുന്നില്ല. ഇതിന് കാരണം സര്‍ക്കാരിന്റെ പ്രീണന നയമാണ്. വിവിധ ജാതി, മത ശക്തികളുടെ സഹായത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.പ്രതിപക്ഷത്തിന്റെ കാര്യവും ഏതാണ്ട് ഇതുപോലെ തന്നെയാണ്. അതിനാല്‍ ആരില്‍ നിന്നും നീതി പ്രതീക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. മാര്‍ട്ടിന്റെ ബോംബ് നിര്‍മ്മാണത്തെ കുറിച്ച് വീട്ടുകാര്‍ക്കും ഒന്നും അറിയില്ല. ഇത്തരത്തില്‍ ഒരു മുന്നൊരുക്കവും ഇയാള്‍ നടത്തിയിട്ടില്ല. പിന്നെങ്ങനെ അതീവ രഹസ്യമായി ഇത്തരം ഒരു സംഭവം നടന്നു എന്നാണ് ചോദ്യം.
https://www.facebook.com/Malayalivartha





















