Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കളമശ്ശേരിയില്‍ പൊട്ടിച്ചത് ഹമാസല്ല ആ ആശ്വാസത്തിലാണ് ജലീല്‍;കേരളത്തില്‍ സ്‌ഫോടനം നടന്നതില്‍ കൊച്ചാപ്പയ്ക്ക് ഒരു സങ്കടവുമില്ല, ഇത് ഹമാസിന്റെ തലയില്‍ വെക്കാന്‍ നോക്കിയവരെ ഡൊമനിക് മാര്‍ട്ടിന്‍ ചതിച്ചെന്ന് പോസ്റ്റ്,കൊച്ചാപ്പയ്ക്കുള്ളത് സോഷ്യല്‍മീഡിയ കൊടുത്തു

30 OCTOBER 2023 07:49 PM IST
മലയാളി വാര്‍ത്ത

കേരളത്തെ വീണ്ടും ദൈവം രക്ഷിച്ചു. കളമശ്ശേരി സ്‌ഫോടനത്തില്‍ കെടി ജലീല്‍ പങ്കുവെച്ചൊരു പോസ്റ്റാണ്. കളമശ്ശേരിയില്‍ സ്‌ഫോടനം ഉണ്ടായതിലെ ആവലാതിയല്ല മൂപ്പര്‍ക്ക് ഇത് ഹമാസിന്റെ അക്കൗണ്ടില്‍ ആയില്ലല്ലോ എന്ന ആശ്വാസം ആണ്. സമ്മതിക്കണം ജലീലിക്കാ സംസ്ഥാനത്ത് ഇത്രവലിയ ഒരു സംഭവം ഉണ്ടായിട്ട് അതില്‍ വേവലാതിപ്പെടാതെ ഹമാസിന്റെ സുരക്ഷ നോക്കിപ്പോയ താങ്കളുടെ ആ കരുതലിന് നല്ല നമസ്‌കാരം. സ്‌ഫോടനം ഉണ്ടായതിന് പിന്നാലെ പ്രകാശവേഗതയിലാണ് കേന്ദ്ര ഏജന്‍സികള്‍ കൊച്ചിയില്‍ പറന്നെത്തിയതെന്ന് കൊച്ചാപ്പ പറയുന്നു. താങ്കള്‍ ആധികാരികമായ് മണ്ടത്തരം പറയുന്നതാണോ അതോ അതുപോലെ അഭിനയിക്കുന്നതാണോ. ഒരു സംസ്ഥാനത്ത് സ്‌ഫോടനം നടക്കുമ്പോള്‍ എന്‍എസ്ജി,എന്‍ഐഎ പോലെയുള്ള കേന്ദ്ര ഏജന്‍സികള്‍ അല്ലേ വരേണ്ടത്. എത്രയും വേഗത്തില്‍ എത്താമോ അത്രയും വേഗത്തില്‍ അവര്‍ പാഞ്ഞെത്തും. അതിപ്പോള്‍ കൊച്ചിയില്‍ ആയാലും കോയമ്പത്തൂര്‍ ആയാലും യുപിയില്‍ ആയാലും.

ഇസ്രയേല്‍-ഹമാസ് യുദ്ധം നടക്കുമ്പോള്‍ ഇന്ത്യ ഹമാസിനെ തള്ളിക്കൊണ്ട് ഇസ്രയേലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇത് മാത്രമല്ല ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്‍പേ മുന്നറിയിപ്പ് കൊടുത്തിട്ടുള്ളതാണ് കേന്ദ്ര ഇന്റലിജന്റ്‌സ്. ഇങ്ങനെ സങ്കീര്‍ണ്ണായ ഒരു ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ പാഞ്ഞെത്തില്ലേ. പിന്നെ ഇത് ഹമാസിന്റെ ക്രെഡിറ്റില്‍ വെക്കാന്‍ സംഘികള്‍,ക്രിസംഘികള്‍,ചാനലുകള്‍ ശ്രമിച്ചുവെന്നാണ് ജലീലിന്റെ രോദനം. എന്നാല്‍ ഈ ഹമാസ് വിഷയം ആദ്യം എടുത്തിട്ടത് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനാണ്. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി കേരളം ഒന്നടങ്കം മുന്നോട്ടുപോകുമ്പോള്‍ ജനശ്രദ്ധ തിരിക്കാന്‍ കഴിയുന്ന സംഭവമെന്ന് പറഞ്ഞത് ഗോവിന്ദനാണ്. ഈ ചര്‍ച്ചകള്‍ക്ക് തുടക്കം ഇട്ടുകൊടുത്തതേ നിങ്ങളൊക്കെ തന്നെയാണ്. പിന്നെ ജലീല്‍ പറഞ്ഞതുപോലെ ഹമാസിന്റെ അക്കൗണ്ടില്‍ വെക്കാന്‍ ഒരുപറ്റം ശ്രമം നടത്തി എന്നത് തള്ളിക്കളയുന്നില്ല. അത്തരം ചര്‍ച്ചകള്‍ ഉര്‍ന്നുവന്നു.

പിന്നെ ഹമാസിന് വേണ്ടി എന്തിനാണ് ജലീലിന് ഇത്ര പൊള്ളുന്നത്. അവര്‍ പോരാളികളാണല്ലോ അല്ലേ. പോരാളികളാണോ ഭീകരരാണോ എന്ന കാര്യത്തില്‍ ആദ്യം സിപിഎമ്മില്‍ ഒരു ധാരണ ഉണ്ടാക്കൂ. ശൈലജ ടീച്ചറും, ഷംസീറും ഉള്‍പ്പെട്ട ഒരു സംഘം ഹമാസ് ഭീകരരെന്ന് വാദിക്കുന്നു എംഎ ബേബി സ്വരാജ് ജലീല്‍ ഇവരൊക്കെ ഹമാസ് പോരാളികളെന്ന് പറയുന്നു. സ്ത്രീകളെ പീഡിപ്പിക്കുകയും കുട്ടികളെ കൊലപ്പെടുത്തുകയും ചെയ്യുന്ന പോരാളികള്‍. ഹമാസിനെ എതിര്‍ത്തുകൊണ്ട് പലസ്തീന്‍ ജനതയ്‌ക്കൊപ്പമെന്ന് നിങ്ങള്‍ പറഞ്ഞിരുന്നെങ്കില്‍ അതിലൊരു മാന്യത ഉണ്ടായിരുന്നു. പലസ്തീന്‍ ജനതയെ കുരുതിക്ക് കൊടുത്ത് ഹിസ്ബുള്ള ഹൂതിവിമതര്‍ പോലെയുള്ള ഭീകരരുടെ കൂട്ടുപിടിച്ച് ഹമാസ് നടത്തുന്ന ഭീകരാക്രമണം തന്നെയാണ്. അഫാഗനിലെ താലിബാനേയും യെമനിലെ ഹൂതിവിമതരേയും ലബനനിലെ ഹിസ്ബുള്ളയെ പോലെ തന്നെയുമാണ് പലസ്തീനിലെ ഹമാസ്.

ജലീല്‍ പങ്കുവെച്ച പോസ്റ്റിലെ ചില പ്രസക്തഭാഗങ്ങള്‍ നോക്കാം.....

കേരളത്തെ ദൈവം വീണ്ടും രക്ഷിച്ചു!!! ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് താനൂരില്‍ നടന്ന കുട്ടികളുടെ ശോഭയാത്രക്കു നേരെ അറ്റകൈ പ്രയോഗം നടത്തി കലാപമുണ്ടാക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഘികള്‍ പ്ലാനിട്ടത്. പദ്ധതി പൊളിച്ച മലപ്പുറം എസ്.പി അന്ന് പറഞ്ഞത്, 'ദൈവം മലപ്പുറത്തെ രക്ഷിച്ചു' എന്നാണ്. കളമശ്ശേരിയെ മറയാക്കി കേരളത്തെ മറ്റൊരു 'ഗാസ'യാക്കാന്‍ ആര്‍ത്തി പൂണ്ടിറങ്ങിയവരുടെ ഗൂഢാലോചനകളില്‍ നിന്ന് കേരളത്തെ ദൈവം വീണ്ടും രക്ഷിച്ചു! സ്‌ഫോടനം നടത്തിയതായി സ്വയം അവകാശപ്പെട്ട് വന്നിരിക്കുന്ന മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി അദ്ദേഹം തന്നെ പങ്കുവെച്ചത് ഭാഗ്യം. കളമശ്ശേരിയില്‍ യഹോവാ സാക്ഷികള്‍ക്കു നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ 'ഹമാസാ'ണെന്ന് ദ്യോതിപ്പിക്കുന്ന കള്ളപ്രചരണമാണ് സംഘികളും കൃസംഘികളും സമൂഹമാധ്യമങ്ങളില്‍ നടത്തിയത്. യഹോവ സാക്ഷികളുടെ ജൂതബന്ധം വരെ തീര്‍ത്തും തെറ്റായി ചര്‍ച്ച ചെയ്യപ്പെട്ടു. ഫലസ്തീന്‍ അനുകൂലികളുടെ ഇസ്രായേല്‍ വിരോധത്തോളം അത് വലിച്ചിഴക്കപ്പെട്ടു. പ്രതികള്‍ തൊപ്പി വെച്ചവരോ താടിയുള്ളവരോ ആയിരിക്കുമെന്ന ഉറപ്പിലാണ് ചില ചാനലുകള്‍ വാര്‍ത്തകള്‍ മെനഞ്ഞത്. ഏതോ ഒരു പാവം തൊപ്പിക്കാരന്റെ ചിത്രം മോമ്പൊടിയായി കാണിക്കുകയും ചെയ്തു. പ്രകാശവേഗതയിലാണ് കേന്ദ്ര ഏജന്‍സികള്‍ കൊച്ചിയില്‍ പറന്നെത്തിയത്. 'കിട്ടിപ്പോയ്' എന്ന ഭാവമായിരുന്നു എല്ലാ വര്‍ഗീയഭ്രാന്തന്മാരുടെയും മുഖത്ത്. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങളിലേക്കുവരെ ചിലര്‍ സ്‌ഫോടനത്തിന്റെ വേരുകള്‍ ആഴ്ത്തിക്കൊണ്ടു പോകാന്‍ ശ്രമം നടത്തി. മുസ്ലിം വിരുദ്ധര്‍ക്ക് 'പെരുന്നാള്‍ മാസം' കണ്ട മേനിയായിരുന്നു. പക്ഷെ മാര്‍ട്ടിന്‍ എല്ലാം തകര്‍ത്തു. വര്‍ഗ്ഗീയവാദികളേ ഇത് കേരളമാണെന്ന് ജലീലിക്കയുടെ കുറിപ്പ്.

വര്‍ഗ്ഗീയവാദികളേന്ന് ജലീല്‍ ആരെയാണ് വിളിക്കുന്നത്. ജലീലിന്റെ ഫേസ്ബുക് അക്കകൗണ്ട് നോക്കിയാല്‍ അതില്‍ തന്നെ കാണാം വര്‍ഗ്ഗീയത വിളമ്പുന്ന പോസ്റ്റുകള്‍. ഈ നാട്ടില്‍ വര്‍ഗ്ഗീയത വളര്‍ത്തുന്നതില്‍ നിങ്ങല്‍ രാഷ്ട്രീയക്കാരുടെ പങ്ക് എത്രയോ വലുതാണ്. വോട്ടിന് വേണ്ടി മതങ്ങളെ പ്രീണിപ്പിക്കുന്നതും അവരെ തമ്മിലടിപ്പിക്കുന്നതും അവരുടെ തിണ്ണ നിരങ്ങി വോട്ട് മേടിക്കുന്നതും നിങ്ങള്‍ രാഷ്ട്രീയക്കാരാണ്. വേണ്ടിടത്ത് നിങ്ങള്‍ ശബ്ദിക്കില്ല. ആലപ്പുഴയില്‍ അരിയും മലരും കുന്തിരക്കവും കരുതിവെച്ചോ വരുന്നുണ്ട് നിന്റെയൊക്കെ കാലന്മാരെന്ന് പിഎഫ്‌ഐ റാലിയില്‍ മുദ്രാവാക്യം മുഴങ്ങിയപ്പോള്‍ എവിടെ ആയിരുന്നു ജലീലിനെ പോലുള്ള പ്രബുദ്ധത വിളമ്പുന്ന നേതാക്കന്മാര്‍. പോട്ടെ മലപ്പുറത്ത് മുസ്ലീലീഗ് നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഡ്യ റലായില്‍ ഒരു പലസ്തീനിലെ ഒരു ഹമാസ് നേതാവ് ഓണ്‍ലൈന്‍ വഴി സംസാരിച്ചു. പലസ്തീന്‍ ഭരണകൂടത്തിലെ ഏതെങ്കിലും നേതാവല്ല സംസാരിച്ചത് ഭീകരാക്രമണത്തിന് നേതൃത്വം നല്‍കുന്ന ഹമാസ് നേതാവ്. ഇതിലൊന്നും പ്രതികരിക്കാനില്ലായിരുന്നു. ഈ നാട് ഇതുപോലെ കുട്ടിച്ചോറാക്കുന്നത് നിങ്ങള്‍ രാഷ്ട്രീയക്കാര്‍ തന്നെയാണ്. അതിപ്പോള്‍ സിപിഎം ആയാലും കോണ്‍ഗ്രസ് ആയാലും ബിജെപി ആയാലും കണക്ക് തന്നെ. വര്‍ഗ്ഗീയതയാണ് നിങ്ങളുടെയൊക്കെ മുഖമുദ്ര. തമ്മിലടിപ്പിച്ചായാലും ഭരണം പിടിക്കണം എന്ന ചിന്ത മാത്രമാണ്. കളമശ്ശേരിയില്‍ നടന്ന സ്‌ഫോടവും ബിജെപിയും കോണ്‍ഗ്രസും ബിജെപിയും ഒരു അവസരമായ് മാത്രമാണ് കണ്ടത്. അല്ലാതെ കേരളത്തില്‍ ഇതുപോലെ ഒരു സംഭവം നടന്നതിലുള്ള ആവലാതിയല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (7 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (7 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (7 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (7 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (7 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (10 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (13 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (13 hours ago)

Malayali Vartha Recommends