Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പ്രതി ഡൊമിനിക് മാർട്ടിൻ സ്‌ഫോടനം നടത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണത്തിലൂടെ... 'യഹോവയുടെ സാക്ഷികൾ' സഭാവിഭാഗവുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന, മാർട്ടിൻ വർഷങ്ങളായി പ്രതികാര മനോഭാവം സൂക്ഷിച്ചിരുന്നതായി പൊലീസ്...

30 OCTOBER 2023 08:06 PM IST
മലയാളി വാര്‍ത്ത

കളമശേരിയിൽ മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ 'യഹോവയുടെ സാക്ഷികൾ' വിഭാഗത്തിന്റെ കൺവൻഷൻ വേദിയിൽ പ്രതി ഡൊമിനിക് മാർട്ടിൻ സ്‌ഫോടനം നടത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണത്തിലൂടെ. 'യഹോവയുടെ സാക്ഷികൾ' സഭാവിഭാഗവുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന മാർട്ടിൻ വർഷങ്ങളായി പ്രതികാര മനോഭാവം സൂക്ഷിച്ചിരുന്നതായി പൊലീസ് പറയുന്നു. വിശ്വാസപരമായ എതിർപ്പാണോ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത് അതോ വ്യക്തിപരമായ വിദ്വേഷം ഉണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.കളമശേരിയിലെ കൺവൻഷൻ സെന്ററിൽ സ്‌ഫോടനം നടത്തിയ ഡൊമിനിക് മാർട്ടിൻ വിദേശത്ത് ജോലി ചെയ്യുമ്പോൾതന്നെ ബോംബ് നിർമ്മാണത്തെക്കുറിച്ച് മനസ്സിലാക്കിയിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ബോംബ് നിർമ്മാണത്തെക്കുറിച്ച് മനസ്സിലാക്കാൻ അമ്പതിലധികം തവണ ഇയാൾ ഇന്റർനെറ്റിൽ പരതിയതായാണ് പൊലീസ് പറയുന്നത്.

 

വിദേശത്തായിരുന്നപ്പോൾ സ്‌ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നവരിൽനിന്ന് ഇയാൾ വിവരങ്ങൾ തേടിയിരുന്നു. വിദേശത്തായിരുന്നപ്പോഴും യഹോവ സാക്ഷികളുടെ യോഗത്തിന്റെ വിശദാംശങ്ങൾ മനസ്സിലാക്കി. വിദേശത്ത് വച്ച് പദ്ധതി തയാറാക്കിയാണ് നാട്ടിലേക്ക് എത്തുന്നത്. ബോംബ് നിർമ്മിക്കുന്നതിന് ആവശ്യമായ ഘടകങ്ങൾ കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽനിന്നും വാങ്ങി. പല പമ്പുകളിൽ നിന്നായി പെട്രോൾ വാങ്ങി ശേഖരിച്ചു.സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബ് ഡൊമിനിക് മാർട്ടിൻ നിർമ്മിച്ചത് വീടിന്റെ ടെറസിലാണെന്ന് വ്യക്തമായിട്ടുണ്ട്. ഇന്റർനെറ്റ് നോക്കിയാണ് ബോംബ്നിർമ്മിക്കാൻ പഠിച്ചതെന്നും ഇയാൾ പൊലീസിനു മൊഴി നൽകി.

 

ഡൊമിനികിന്റെ യുട്യൂബ് ലോഗിൻ പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോർമാനായ ഡൊമിനിക് മാർട്ടിന് സാങ്കേതിക അറിവുണ്ട്.ഇന്നലെയാണ് ആലുവയ്ക്കടുത്തുള്ള തറവാട്ടു വീട്ടിൽ ഡൊമിനിക് മാർട്ടിൻ എത്തിയത്. ബോംബുണ്ടാക്കിയ ശേഷം നേരെ കളമശേരിയിലെ കൺവൻഷൻ സെന്ററിലേക്കു പോയി. രാവിലെ ഏഴു മണിയോടെ കസേരയുടെ അടിയിൽ ബോംബു വച്ചു. ആ സമയം ഹാളിൽ ഉണ്ടായിരുന്നത് മൂന്നു പേർ മാത്രമായിരുന്നെന്നും പ്രതി പൊലീസിനോടു പറഞ്ഞു.ബോംബ് വച്ചത് ടിഫിൻ ബോക്‌സിലല്ലെന്നും ആറു പ്ലാസ്റ്റിക് കവറുകളിലായി ആറിടത്താണ് സ്ഥാപിച്ചെന്നും ഡൊമിനിക് മാർട്ടിൻ പൊലീസിന് മൊഴി നൽകി. പെട്രോൾ നിറച്ച പ്ലാസ്റ്റിക് ബാഗിൽ റിമോട്ട് ഘടിപ്പിച്ചു. ബാറ്ററിയോട് ചേർത്തുവച്ച ഗുണ്ടാണ് തീപ്പൊരി ഉണ്ടാക്കി പൊട്ടിച്ചത്. എട്ടു ലീറ്റർ പെട്രോളാണ് കൃത്യത്തിനായി ഉപയോഗിച്ചത്. സ്‌ഫോടനത്തിനായി പൊട്ടിച്ചത് 50 ഗുണ്ടുകളാണ്. ഇവ വാങ്ങിയത് തൃപ്പുണിത്തുറയിലെ പടക്കക്കടയിൽനിന്നാണെന്നും പ്രതി മൊഴി നൽകി.ബോംബ് നിർമ്മാണത്തിനായി നാടൻ പടക്കത്തിൽ നിന്നുള്ള കരിമരുന്നും ഉപയോഗിച്ചു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞാണ് സ്‌ഫോടക വസ്തു ഹാളിനുള്ളിലേക്ക് കയറ്റിയത്.

മാർട്ടിൻ ഒറ്റയ്ക്കാണ് കൃത്യം നിർവഹിച്ചത് എന്നാണ് ഇതുവരെയുള്ള സൂചനയെങ്കിലും പുറത്തുനിന്നുള്ള സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസും കേന്ദ്ര ഏജൻസികളും പരിശോധിച്ച് വരുന്നു.കടവന്ത്ര സ്വദേശിയെന്നാണു മാർട്ടിൻ സ്വയം പൊലീസിനു പരിചയപ്പെടുത്തിയത്. എന്നാൽ 6 വർഷമായി കുടുംബത്തിനൊപ്പം തമ്മനത്തു വാടകയ്ക്കു താമസിക്കുകയാണെന്നു പിന്നീടു വ്യക്തമാക്കി. തമ്മനത്തെ വാടകവീട് കേന്ദ്ര ഏജൻസികളും കേരള പൊലീസും അരിച്ചുപെറുക്കിയപ്പോഴാണ് ഒരു വർഷം മുൻപു വരെ വിദേശത്തു ജോലിചെയ്തിരുന്ന വിവരം ലഭിച്ചത്.പുലർച്ചെ 5ന് വീട്ടിൽനിന്ന് ഇറങ്ങിയ ഡൊമിനിക് സ്‌ഫോടക വസ്തുക്കൾ സഹിതം കളമശേരിയിലെ കൺവൻഷൻ സെന്ററിലെത്തി. 8 മണിക്കു ശേഷം 2 തവണ ഹാളിൽ കയറിയിറങ്ങി. അതുവരെയുള്ള തന്റെ മുഴുവൻ നീക്കങ്ങളും ഡൊമിനിക് സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.വർഷങ്ങൾക്കു മുൻപു യഹോവയുടെ സാക്ഷികളുടെ വിശ്വാസിയായിരുന്ന ഡൊമിനിക് സഭയുടെ ബൈബിൾ ക്ലാസുകളിൽ പങ്കെടുത്തിരുന്നു. പിന്നീടു വിദേശത്തേക്കു പോയ മാർട്ടിൻ സഭയിൽ നിന്നകന്നു.

 

യഹോവയുടെ സാക്ഷികളുടെ ആശയത്തോടുള്ള എതിർപ്പാണ് കൃത്യം ചെയ്യാൻ കാരണമെന്നു മാർട്ടിൻ വിഡിയോയിൽ പറഞ്ഞു.തൊട്ടടുത്ത് ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചാണ് ഡൊമനിക് മാർട്ടിൻ ബോംബ് നിർമ്മിച്ച് സ്‌ഫോടനം നടത്തിയത്. ഇത്തരം സ്‌ഫോടനത്തെയാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) സ്‌ഫോടനം എന്ന് പറയുന്നത്. തീവ്രവാദ സംഘങ്ങളും കലാപകാരികളും ഒക്കെയാണ് ഐഇഡി ഉപയോഗിച്ച് സ്‌ഫോടനം നടത്താറുള്ളത്. പൈപ്പുകളിലും പാത്രങ്ങളിലും പെട്ടികളിലും വാഹനങ്ങളിലും സ്‌ഫോടക വസ്തുക്കൾ സ്ഥാപിച്ച് ആക്രമണം നടത്താറുണ്ട്. ഇന്ത്യയിൽ മാവോയിസ്റ്റ് ഗ്രൂപ്പുകളാണ് ഐഇഡി സ്‌ഫോടനങ്ങൾ കൂടുതലും നടത്തിയിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (7 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (7 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (7 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (7 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (7 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (10 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (13 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (13 hours ago)

Malayali Vartha Recommends