തിരുവനന്തപുരം പെരുമാതുറയില്‍ വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞു...ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു

തിരുവനന്തപുരം പെരുമാതുറ മാടന്‍വിളയിലെ വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞു. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. മാടന്‍വിള സ്വദേശികളായ അര്‍ഷിത്, ഹുസൈന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. രാത്രി പത്തരയോടെയാണ് ബോംബാക്രമണം ഉണ്ടായത്.
കാറിലെത്തിയ നാലംഗ സംഘമാണ് ബോംബാക്രമണം നടത്തിയത്. ആക്രമണത്തില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായിട്ടുണ്ട്. കഠിനംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കേസില്‍ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.
https://www.facebook.com/Malayalivartha





















