പോത്തന്‍കോട് ബൈക്കില്‍ എത്തി വൃദ്ധയുടെ മാലപൊട്ടിച്ച് കടന്ന കളഞ്ഞ കേസിലെ പ്രതി പിടിയില്‍

പോത്തന്‍കോട് ബൈക്കില്‍ എത്തി വൃദ്ധയുടെ മാലപൊട്ടിച്ച് കടന്ന കളഞ്ഞ കേസിലെ പ്രതി പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ വര്‍ക്കല വെട്ടൂര്‍ സ്വദേശി ജഹാംഗീറാണ് പിടിയിലായത്.
ഈ മാസം 16നായിരുന്നു കേസിനാസ്പദമായ സംഭവം. പോത്തന്‍കോട് കന്യാകുളങ്ങര കൊഞ്ചിര റോഡരികില്‍ പച്ചക്കറി കച്ചവടം നടത്തിയിരുന്ന നസീമാബീവിയുടെ രണ്ടര പവന്റെ മാലയാണ് പ്രതി കവര്‍ന്നത്. മാസ്‌ക് വില്‍ക്കാനുണ്ടെന്ന് പറഞ്ഞാണ് പ്രതി വയോധിക പച്ചക്കറികച്ചവടം നടത്തുന്നതിന് അടുത്ത് എത്തിയത്.
ഹെല്‍മറ്റും മാസ്‌കും ധരിച്ചിരുന്ന പ്രതിയുടെ വണ്ടിക്ക് നമ്പര്‍ പ്ലേറ്റും ഉണ്ടായിരുന്നില്ല. നസീമ ബീവിയുടെ അടുത്ത് നിന്നും ആളുകള്‍ മാറിയ സമയത്ത് പ്രതി ഇവരെ ആക്രമിച്ച് മാല കവര്‍ന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നസീമാബീവി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്.
ബഹളം കേട്ട സമീപവാസികള്‍ പിന്തുടര്‍ന്നെങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല. തുടര്‍ന്ന് 50 ഓളം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ആറ്റിങ്ങലില്‍ നിന്ന് പിടികൂടിയത്.
തൊണ്ടിമുതലായ മാല നെടുമങ്ങാടെ ജ്വല്ലറിയില്‍ നിന്ന് കണ്ടെടുത്തു.നെടുമങ്ങാട് സ്വദേശിയായ വ്യാപാരിയെ ആക്രമിച്ച് പണം കവര്‍ന്ന കേസിലും കുടുംബാംഗത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ് ജഹാംഗീര്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha





















