ഉദ്ഘാടനം കഴിഞ്ഞ നേമം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 1.5 ലക്ഷം രൂപയുടെ കേബിള്‍ മോഷണം... 18 കാരനടക്കമുള്ള 3 പ്രതികളെ ഹാജരാക്കാന്‍ കോടതി ഉത്തരവ്

ഉദ്ഘാടനം കഴിഞ്ഞ നേമം പ്രാവച്ചമ്പലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് 1.5 ലക്ഷം രൂപയുടെ കേബിളുകള്‍ മോഷ്ടിച്ച കേസില്‍ 18 കാരനടക്കമുള്ള 3 പ്രതികളെ ഹാജരാക്കാന്‍ കോടതി ഉത്തരവ്.
തിരുവനന്തപുരം ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. പ്രതികളെ നവംബര്‍ 10 ന് ഹാജരാക്കാന്‍ സിറ്റി കരമന പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് മജിസ്‌ട്രേട്ട് പി.എസ്. സുമി ഉത്തരവിട്ടു.
കിള്ളിപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് തെങ്കാശി സ്വദേശി കാര്‍ത്തികേയന്‍ (33), കോട്ടുകാല്‍ നെല്ലിവിള ആര്‍സി സ്ട്രീറ്റ് തോട്ടത്തുവിളാകം വീട്ടില്‍ കനകരാജ് (43), ബാലരാമപുരം തലയില്‍ പുത്രാവിള പുത്തന്‍വീട്ടില്‍ ദിനേശ് (18) എന്നീ ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികളാണ് ഹാജരാകേണ്ടത്. 2023 ഏപ്രില്‍ 16 ഞായറാഴ്ചയാണ് പുലര്‍ച്ചയാണ് ഒന്നരലക്ഷം രൂപയുടെ കേബിളുകള്‍ മോഷ്ടിച്ചത്. ഏപ്രില്‍ 17 നാണ് സംഭവത്തില്‍ മൂന്ന് പേരെയും കരമന പൊലീസ് പിടികൂടിയത്.
മോഷ്ടിച്ച കേബിളുമായി പ്രതികളിലൊരാള്‍ കിള്ളിപ്പാലം ഭാഗത്ത് നില്‍ക്കുന്നത് സംശയകരമായ സാഹചര്യത്തില്‍ പൊലീസ് കാണുകയും പിടികൂടുകയും ചെയ്തു. ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് മോഷണവിവരം വെളിച്ചത്തായത്. ഏപ്രില്‍ 17 നാണ് എല്ലാ പ്രതികളും അറസ്റ്റിലായത്.
കരമന സി.ഐ സുജിത്ത്, എസ്.ഐ സന്തു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
"https://www.facebook.com/Malayalivartha





















