പെരുമാതുറ മാടന്‍വിളയില്‍ വീടുകള്‍ക്കും ആളുകള്‍ക്കും നേരെ ബോംബ് എറിഞ്ഞ അക്രമി സംഘത്തിലെ മൂന്നു പേര്‍ കസ്റ്റഡിയില്‍....

പെരുമാതുറ മാടന്‍വിളയില്‍ വീടുകള്‍ക്കും ആളുകള്‍ക്കും നേരെ ബോംബ് എറിഞ്ഞ അക്രമി സംഘത്തിലെ മൂന്നു പേര്‍ കസ്റ്റഡിയില്‍. ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, നഗരൂര്‍ സ്വദേശികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി പത്തരയോടെയാണ് പെരുമാതുറ മാടന്‍വിളയില്‍ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്.
കാറിലെത്തിയ നാലംഗ സംഘം വീടുകള്‍ക്കും ആളുകള്‍ക്കും നേരെ നാടന്‍ ബോംബ് എറിയുകയായിരുന്നു. മാരകായുധങ്ങള്‍ ഉയര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടപാടുകള്‍ സംഭവിച്ചു. ആക്രമണത്തില്‍ മാടന്‍വിള സ്വദേശികളായ അര്‍ഷിദ്, ഹുസൈന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് അര്‍ഷിദിന്റെ പരിക്ക് ഗുരുതരമാണ്. ആദ്യം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഇയാളെ പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.അതേസമയം, ഇന്നലെ ഉച്ചയോടെ കാറിലെത്തിയ സംഘം പ്രദേശവാസികളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇവര്‍ തന്നെയാണ് രാത്രിയില്‍ ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
"
https://www.facebook.com/Malayalivartha





















