സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രി മാര്‍ട്ടിന് ഒരു കോള്‍ വന്നിരുന്നു... ആരാണെന്ന് ചോദിച്ചപ്പോള്‍ തന്നോട് ദേഷ്യപ്പെട്ടെന്നും രാവിലെ ഒരു സ്ഥലത്ത് പോകാനുണ്ട്, അത് കഴിഞ്ഞതിന് ശേഷം എല്ലാം പറയാമെന്നും പറഞ്ഞു ..!സ്‌ഫോടനം നടന്ന ശേഷമാണ് ഫോണ്‍ വന്ന കാര്യം താന്‍ ഓര്‍ത്തെടുത്തതെന്നും ഭാര്യയുടെ മൊഴിയിൽ ..!

കളമശേരി സ്‌ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ഭാര്യയുടെ നിര്‍ണായ മൊഴി പുറത്ത്. സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രി മാര്‍ട്ടിന് ഒരു കോള്‍ വന്നിരുന്നു. ആരാണെന്ന് ചോദിച്ചപ്പോള്‍ തന്നോട് ദേഷ്യപ്പെട്ടെന്നും രാവിലെ ഒരു സ്ഥലത്ത് പോകാനുണ്ട്, അത് കഴിഞ്ഞതിന് ശേഷം പറയാമെന്നും മാര്‍ട്ടിന്‍ പറഞ്ഞതായാണ് ഭാര്യയുടെ മൊഴി.
പൊലീസിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സ്‌ഫോടനം നടന്ന ശേഷമാണ് ഫോണ്‍ വന്ന കാര്യം താന്‍ ഓര്‍ത്തെടുത്തതെന്നും ഭാര്യ മൊഴിയില്‍ പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ മാര്‍ട്ടിനെ ഫോണില്‍ ബന്ധപ്പെട്ടത് ആരാണെന്ന് കണ്ടെത്താനുളള ശ്രമത്തിലാണ് അന്വേഷണ സംഘം. സ്‌ഫോടനത്തിന് ശേഷം ഒരു സുഹൃത്തിനെയും മാര്‍ട്ടിന്‍ ഫോണില്‍ ബന്ധപ്പെട്ടു. ഇയാളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ സുഹൃത്ത് തന്നെയാണോ സംഭവദിവസം തലേന്ന് രാത്രി മാര്‍ട്ടിനെ വിളിച്ചതെന്നുമാണ് അന്വേഷിക്കുന്നത്.
അതേസമയം മാര്‍ട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നിലവില്‍ ലഭ്യമായ തെളിവുകള്‍ പ്രകാരം മാര്‍ട്ടിന്‍ തന്നെയാണ് കേസിലെ ഏക പ്രതിയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.24 മണിക്കൂറിനകം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇന്ന് തന്നെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം.
മാര്‍ട്ടിനെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കൂടുതല്‍ ആളുകള്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കാനാണ് നീക്കം. വളരെ ആസൂത്രിതമായി കൃത്യം നടത്താന്‍ ഒറ്റക്ക് മാര്‍ട്ടിന് എങ്ങനെ സാധിച്ചു എന്നതടക്കമുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഇതിനായി വിശദമായ ചോദ്യം ചെയ്യല്‍ അനിവാര്യമാണ്.
കളമശ്ശേരി സ്‌ഫോടനക്കേസില്‍ കസ്റ്റഡിയിലുള്ള ഡൊമിനിക് മാര്‍ട്ടിന്‍ സംഭവദിവസം പുലര്‍ച്ചെ വീട്ടില്‍നിന്ന് പോകുന്ന സിസിടിവിദൃശ്യം പുറത്ത്. ഞായറാഴ്ച പുലര്‍ച്ചെ 4.58-ഓടെ തമ്മനത്തെ വാടകവീട്ടില്‍നിന്ന് സ്‌കൂട്ടറില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ബോംബ് സൂക്ഷിച്ചിരുന്നതായി ഇയാള്‍ അവകാശപ്പെട്ട ബിഗ്‌ഷോപ്പറും സ്‌കൂട്ടറിന് മുന്നില്‍ കാണാം.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ഡൊമിനിക് വീട്ടില്‍നിന്ന് പുറത്തേക്ക് പോയെന്നായിരുന്നു ഇയാളുടെ ഭാര്യ കഴിഞ്ഞദിവസം പോലീസിന് നല്‍കിയ മൊഴി. ഇത് സാധൂകരിക്കുന്ന സിസിടിവിദൃശ്യങ്ങളാണ് തിങ്കളാഴ്ച പുറത്തുവന്നിരിക്കുന്നത്. ഡൊമിനിക്കിന്റെ വീടിന് സമീപത്തെ സ്ഥാപനത്തിലുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്.
സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ഡൊമിനിക് ഞായറാഴ്ച പുലര്‍ച്ചെ പുറത്തുപോയതെന്നായിരുന്നു ഭാര്യയുടെ മൊഴി. എന്നാല്‍ നേരത്തെ ആസൂത്രണം ചെയ്ത പദ്ധതിയനുസരിച്ചായിരുന്നു ഡൊമിനിക്കിന്റെ യാത്ര. വീട്ടില്‍നിന്ന് പുറത്തുപോയ ഇയാള്‍ പെട്രോള്‍ വാങ്ങിയെന്നും അതിനുശേഷം കളമശ്ശേരിയിലേക്ക് പോയെന്നുമാണ് നിഗമനം.
അതിനിടെ, കളമശ്ശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമായി തുടരുകയാണ്. നിലവില്‍ 17 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞദിവസം യഹോവ സാക്ഷികളുടെ സമ്മേളനസ്ഥലത്തുണ്ടായ സ്‌ഫോടനത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേരാണ് മരിച്ചത്.
https://www.facebook.com/Malayalivartha





















