സര്‍ക്കാര്‍ ആശുപത്രിയിൽ മദ്യപിച്ച് ജീവനക്കാരുടെ അഴിഞ്ഞാട്ടം; മദ്യപാനവും, വാക്ക് തർക്കവും:- ഓടിക്കൂടിയ നാട്ടുകാർ പരാതിയുമായി പോലീസ് സ്റ്റേഷനിൽ:- ജീവനക്കാർ കസ്റ്റഡിയിൽ...

തിരുവനന്തപുരത്ത് സര്‍ക്കാര്‍ ആശുപത്രിയിൽ മദ്യപിച്ച് ബഹളം വച്ച ജീവനക്കാരെ കസ്റ്റഡിയിൽ എടുത്തു. കാട്ടാക്കട താലൂക്കിലെ ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരായ നേഴ്സിങ്ങ് അസിസ്റ്റൻ്റ് അനിൽകുമാർ, ഓഫീസ് അസിസ്റ്റൻ്റ് അശോക് കുമാർ, എന്നിവരെയാണ് പിടികൂടിയത്.
ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്. ഉച്ചയോടെ ആശുപത്രിയിൽ മദ്യവുമായി എത്തിയ ഇവർ ഓഫീസിൽ വച്ച് മദ്യം കഴിക്കുകയും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും ചെയ്യ്തു.
തുടർന്ന് വലിയ രീതിയിൽ ബഹളമുണ്ടാക്കുന്നത് കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. നാട്ടുകാരുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. നിലവില്‍ ഇവര്‍ കാട്ടാക്കട പോലീസിൻ്റെ കസ്റ്റഡിയിലാണ്.
https://www.facebook.com/Malayalivartha





















