Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ലോകംമുഴുവന്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടെ അതിലെ പ്രധാന പോരാളികളിലൊരാളായ ഹമാസിന്റെ നേതാവ് ഓണ്‍ലൈന്‍ വഴി പ്രസംഗം നടത്തുമെന്ന് പിണറായി ഭരിക്കുന്ന ആഭ്യന്തരവകുപ്പ് സ്വപ്‌നം പോലും കണ്ടില്ല...കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ധയും സംഭവം ശ്രദ്ധയില്‍പ്പെടുത്തിയതോടെ മുഖ്യമന്ത്രിയും സി.പി.എമ്മും വെട്ടിലായി..

31 OCTOBER 2023 10:18 AM IST
മലയാളി വാര്‍ത്ത

ലോകംമുഴുവന്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടെ അതിലെ പ്രധാന പോരാളികളിലൊരാളായ ഹമാസിന്റെ നേതാവ് ഓണ്‍ലൈന്‍ വഴി പ്രസംഗം നടത്തുമെന്ന് പിണറായി ഭരിക്കുന്ന ആഭ്യന്തരവകുപ്പ് സ്വപ്‌നം പോലും കണ്ടില്ല. ജമാഅത്തെ ഇസ്ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റിന് ഇക്കാര്യം അറിയാവുന്നത് കൊണ്ട് അവര് നൈസായിട്ടൊരു പണിയും കൊടുത്തു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ധയും സംഭവം ശ്രദ്ധയില്‍പ്പെടുത്തിയതോടെ മുഖ്യമന്ത്രിയും സി.പി.എമ്മും വെട്ടിലായി. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പ് പരാജയങ്ങളുടെ ഘോഷയാത്രയായി മാറിയിരിക്കുകയാണ്.

 

 

എലത്തൂര്‍ ട്രെയിന്‍ തീവെയ്പും പ്രതിയെ മഹാരാഷ്ട്ര എ.ടി.എസ് പിടികൂടിയതും അതിന്റെ പേരില്‍ ഐ.ജി വിജയനെ സസ്‌പെന്റ് ചെയ്തതും ആരും മറന്നിട്ടില്ല. പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തും മുമ്പ് യാത്രാവിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനയെ പൊലീസിന്റെ കണ്‍മുന്നിലിട്ട് കുത്തിക്കൊന്നു. ഏറ്റവും ഒടുവില്‍ കൊച്ചിയെ നടുക്കിയ സ്‌ഫോടനം. അങ്ങനെ എണ്ണിയാല്‍ തീരാത്ത കാര്യങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അതിനിടെ മൈക്കിനെതിരെ കേസെടുക്കാന്‍ മറന്നുമില്ല. പ്രതിപക്ഷനേതാക്കളായ വി.ഡി സതീശനും കെ.സുധാകരുമെതിരെ കേസെടുത്തെങ്കിലും ഒരു ചുക്കും സംഭവിച്ചില്ല. സ്വന്തം മകള്‍ മാസപ്പടി വാങ്ങിയെന്ന് തെളിഞ്ഞിട്ടും ഒരന്വേഷണവും നടത്തിയില്ല.


വര്‍ണ്ണവിവേചനത്തിന്റെ സയണിസത്തെയും ബുള്‍ഡോസര്‍ ഹിന്ദുത്വത്തെയും വേരോടെ പിഴുതെറിയുക എന്ന മുദ്രാവാക്യമുയര്‍ത്തി ജമാത്തെ ഇസ്ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച യോഗത്തിലാണ് ഹമാസിന്റെ മുന്‍ മേധാവി ഖാലിദ് മഷല്‍ ഖത്തറില്‍ നിന്നും ഓണ്‍ലൈന്‍ വഴി മലപ്പുറത്തെ യോഗത്തെ അഭിസംബോധന ചെയ്ത്. അറബികിലുള്ള പ്രസംഗം മലപ്പുറത്തെ യുവാക്കള്‍ക്ക് മനസ്സിലാവാന്‍ സംഘടനാനേതാക്കളില്‍ ഒരാള്‍ മൊഴിമാറ്റം ചെയ്ത് മലയാളത്തിലും പ്രസംഗിച്ചിരുന്നു. ഇതാണ് ആഭ്യന്തരവകുപ്പിനെ വെട്ടിലാക്കിയത്. നേരത്തെ റെക്കോഡ് ചെയ്ത പ്രസംഗം കാണിക്കുകയായിരുന്നെന്നാണ് മുഖ്യമന്ത്രി നല്‍കുന്ന വിശദീകരണം. ഇതേ കുറിച്ച് ആഭ്യന്തരവകുപ്പ് അന്വേഷിച്ചുവരുകയാണ്.

 

 

 

 

എന്നാല്‍ പലസ്തീന്‍ അനുകൂല പ്രസംഗം നടത്തിയതിന് കേസ് എടുക്കണമെന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പൂതി മനസ്സിലിരിക്കുകയേ ഉള്ളൂ എന്ന വ്യക്തമായ സൂചനയും മുഖ്യമന്ത്രി നല്‍കി. അപ്പോള്‍ ഒരു ചുക്കും നടക്കില്ലെന്ന് അര്‍ത്ഥം. കേരളം പലതരം തീവ്രസ്വഭാവമുള്ള സംഘടനകളുടെ പറുദീസയായി മാറിയിരിക്കുകയാണ്. തിങ്കളാഴ്ച കണ്ണൂര്‍ കേളകത്ത് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയതോടെ വനപാലകര്‍ ഓടിരക്ഷപെട്ടു. പിന്നീട് തണ്ടര്‍ബോള്‍ട്ട് തിരച്ചിലിനിറങ്ങി. വയനാട് മേഖലയിലും മാവോയിസ്റ്റുകള്‍ കയറി മേയുകയാണ്. അവരെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതിന് പകരം. വെടിവെച്ചുകൊല്ലുന്നതാണ് സര്‍ക്കാരിന്റെ ശൈലി. അതിനെതിരെ ശബ്ദിച്ച 94കാരനായ ഗ്രോവാസുവിനെയും വെറുതെവിട്ടില്ല. പോലീസിന്റെ തൊപ്പികൊണ്ട് ആ വയോധികന്റെ വാ മൂടിക്കെട്ടാന്‍ നോക്കി.

 

 

ഇസ്രയേലിനെതിരെ ഇസ്ലാമിക സമൂഹം ഒന്നിച്ച് നിന്നില്ലെങ്കില്‍ വലിയ പരീക്ഷണങ്ങളുണ്ടാകുമെന്ന് ഖലീദ് മാഷല്‍ ചൂണ്ടിക്കാട്ടി. ഇസ്ലാമിക സമൂഹത്തിന് മേല്‍ ഹമാസിന്റെ ഉറപ്പ് ശക്തമാണ്. നമ്മള്‍ വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വീഡിയോ സംഘാടകര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് പിണറായി സര്‍ക്കാര്‍ വെട്ടിലായത്. ഇക്കാര്യം പരിശോധിക്കാമെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി തിങ്കളാഴ്ച പ്രതികരിച്ചത്. സാധാരണ ജമാഅത്തെ ഇസ്ലാമി ഒരു പരിപാടിക്ക് അനുവാദം ചോദിക്കുമ്പോള്‍ അത് പൊലീസ് അനുവദിച്ച് നല്‍കുകയാണ് പതിവ്. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സമ്മര്‍ദ്ദം മുഖ്യമന്ത്രിയെ ശരിയ്ക്കും പ്രതിരോധത്തിലാക്കിയിരുന്നു. കളമശേരി സ്‌ഫോടനം ഉണ്ടായ സാഹചര്യത്തില്‍ ഇക്കാര്യം സൂചിപ്പിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഞായറാഴ്ച നടത്തിയ ട്വീറ്റ് വിവാദമായിരുന്നു.

 

 

 

ഹമാസ് നേതാവിനെ കേരളത്തില്‍ പ്രസംഗിക്കാന്‍ അനുവദിച്ച ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പ്രീണനരാഷ്ട്രീയമാണ് നടത്തിയതെന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റിലൂടെ നടത്തിയ വിമര്‍ശനം. തിങ്കളാഴ്ച കേരളത്തില്‍ ബോംബ് സ്‌ഫോനടത്തിന് ഇരയായവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ രാജീവ് ചന്ദ്രശേഖര്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലും ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രിയുടെ പ്രീണനരാഷ്ട്രീയത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. ഹമാസ് നേതാവിനെ കേരളത്തില്‍ പ്രസംഗിക്കാന്‍ അനുവദിച്ച മുഖ്യമന്ത്രി വലിയ വീഴ്ചയാണ് നടത്തിയതെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തിയിരുന്നു.


ബിജെപി ദേശീയ നേതാവ് ജെ.പി. നദ്ദയും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയ്ക്കെതിരെ ശക്തമായ വിമര്‍ശനം നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദമേറിയതോടെയാണ് തിങ്കളാഴ്ച മുഖ്യമന്ത്രി ഹമാസ് നേതാവ് മലപ്പുറത്ത് പ്രസംഗിച്ച സംഭവം പരിശോധിക്കാമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഹമാസ് അനുകൂല നിലപാടിനെ ക്രൈസ്തവസഭകളും എതിര്‍ക്കുന്നുണ്ട്. അതും സി.പി.എമ്മിന് തിരിച്ചടിയാകുന്നുണ്ട്. ഏഴായിരത്തോളം മലയാളികളാണ് ഇസ്രയേലിലുള്ളത്. അതില്‍ ഭൂരിപക്ഷവും കേരളത്തില്‍ നിന്നുള്ളവരാണ്. അവരെ അവിടെ നിന്ന് എത്തിക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാരാണ് സ്വീകരിച്ചത്. അതും സി.പി.എമ്മിന് തലവേദനയായി. യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാ വേദിയില്‍ എന്താണ് ശരിക്കും സംഭവിച്ചതെന്ന് അന്വേഷിച്ചുവരുകയാണ്. ക്രൈസ്തവ സഭകള്‍ക്കിടയിലുളള പോരാണെന്നാണ് പ്രാഥമിക നിഗമനം. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. ഇങ്ങിനെ മൊത്തത്തിലൊരു അരക്ഷിതാവസ്ഥയിലേക്ക് സംസ്ഥാനം നീങ്ങുന്നതിനിടെയാണ് കോടികള്‍ മുടക്കി തലസ്ഥാനത്ത് കേരളീയം നടത്താന്‍ സര്‍ക്കാര്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. അവിടെയും സുരക്ഷാ മുന്‍കരുതലുകളുണ്ടാകും. അത് കൂടുതല്‍ തലവേദനയാകുമെന്നതിന് സംശയമില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (7 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (7 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (8 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (8 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (8 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (8 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (11 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends