എറണാകുളം മറൈന്‍ ഡ്രൈവില്‍ ഏര്‍പ്പെടുത്തിയ രാത്രി പ്രവേശന വിലക്ക് നടപ്പാക്കില്ലെന്ന് ജിസിഡിഎ

എറണാകുളം മറൈന്‍ ഡ്രൈവില്‍ ഏര്‍പ്പെടുത്തിയ രാത്രി പ്രവേശന വിലക്ക് നടപ്പാക്കില്ലെന്ന് ജിസിഡിഎ. ഏതുസമയത്തും ആളുകള്‍ക്ക് അവിടെ പ്രവേശിക്കാമെന്നും ജിസിഡിഎ . തിങ്കളാഴ്ച ചേര്‍ന്ന് അവലോകനയോഗത്തിലാണ് തീരുമാനമായത്.
മറൈന്‍ ഡ്രൈവില്‍ രാത്രി പ്രവേശനനിയന്ത്രണം ഏര്‍പ്പെടുത്താനായി ആലോചിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് ജിസിഡിഎ വ്യക്തമാക്കി. ഇനിയും അതുതന്നെ തുടരും.
രാത്രികാലങ്ങളില്‍ അമിത ഉച്ചഭാഷിണിപ്രയോഗവും ശബ്ദമലിനീകരണവും അനുവദിക്കില്ല. അതുസൂചിപ്പിക്കുന്ന ബോര്‍ഡ് അവിടെ സ്ഥാപിക്കും. ആ ബോര്‍ഡില്‍ പറയുന്ന അനുവദനീയമല്ലാത്ത നിയമവിരുദ്ധമായ കാര്യങ്ങള്‍ അവിടെ നടക്കുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തുകയും ചെയ്യും.
"
https://www.facebook.com/Malayalivartha





















