Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മാർട്ടിൻ വിദേശത്ത് നിന്ന് ബോംബ് നിർമാണത്തെക്കുറിച്ച് പഠിച്ചിരുന്നതായി പോലീസിന് സൂചന; സ്ഫോടനത്തിൽ തുടരന്വേഷണ പ്ലാൻ അന്വേഷണ സംഘം തയ്യാറാക്കി

31 OCTOBER 2023 11:01 AM IST
മലയാളി വാര്‍ത്ത

കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ അറസ്റ്റിലായ പ്രതി മാർട്ടിൻ വിദേശത്ത് നിന്ന് ബോംബ് നിർമാണത്തെക്കുറിച്ച് പഠിച്ചിരുന്നതായി പോലീസിന് സൂചന. നിർമ്മാണം പഠിക്കാൻ ഒട്ടേറെത്തവണ ഇന്റർനെറ്റിൽ തിരഞ്ഞിട്ടുണ്ട്. ആരെങ്കിലും ബോംബുണ്ടാക്കാൻ പഠിപ്പിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടുണ്ടോയെന്നും എൻ.ഐ.എ., എൻ.എസ്.ജി., ഇന്റലിജൻസ് ബ്യൂറോ, കേരള പോലീസ് തുടങ്ങിയവർ അന്വേഷിക്കുന്നുണ്ട്. താൻ മാത്രമാണ് സംഭവത്തിന് പിന്നിലെന്ന് മാർട്ടിൻ പറയുമ്പോഴും ഈ മൊഴി പൂർണമായി അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല.

കൊലപാതകം, വധശ്രമം, ഗൂഢാലോചന എന്നിവയ്ക്ക് പുറമേ യു.എ.പി.എ. വകുപ്പും ചുമത്തിയാണ് 57കാരനായ ഡൊമനിക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതി അറസ്റ്റിലായതിന് പിന്നാലെ, കേസ് ഏറ്റെടുക്കാൻ എൻ.ഐ.എ.പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. ഡൊമിനിക്കിന്റെ അറസ്റ്റ് 29 മണിക്കൂർ നീണ്ട നടപടികൾക്ക് ശേഷം ഇന്നലെ വൈകിട്ട് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു.

മുൻപരിചയമുള്ളവർ നടത്തും വിധമുള്ള സ്ഫോടനമാണ് നടന്നത്. ചെറു പരീക്ഷണം പോലും നടത്താതെ ഇത്രയും തീവ്രമായ സ്‌ഫോടനം നടത്താനാവില്ല. ഡൊമിനിക് വർഷങ്ങളായി വിദേശത്താണ്. അവിടെ വച്ചാണ് പ്ലാൻ തയ്യാറാക്കിയത്. പിന്നിൽ മറ്റാരെങ്കിലും ഉണ്ടായേക്കും എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇക്കാര്യങ്ങൾകൊണ്ടാണ് കളമശേരി കേസ് എൻഐഎ ഏറ്റെടുക്കുന്നത്.

ഒരു മാസം മുമ്പ് ദുബായിൽ നിന്ന് ലീവിന് നാട്ടിലെത്തിയ മാർട്ടിന്റെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്. ദുബായിൽ 18 വർഷത്തോളം നിർമ്മാണ മേഖലയിൽ പ്രവർത്തിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ തുടരന്വേഷണ പ്ലാൻ അന്വേഷണ സംഘം തയ്യാറാകിട്ടുണ്ട്. ഇന്നലെ അർധരാത്രി വരെ നീണ്ട യോഗത്തിലാണ് തീരുമാനം എടുത്തത്. പ്രതിയുടെ മൊഴികൾ സാധൂകരിക്കുന്നതിനുള്ള കൂടുതൽ തെളിവുകൾ അന്വേഷണസംഘം തേടും. ബന്ധുക്കൾ, സുഹൃത്തുക്കൾ, യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെട്ടവർ എന്നിവരുടെ വിശദമായ മൊഴി ഉടൻ എടുക്കും.

ഇതിൽ ഭാര്യയുടെ നിർണായക മൊഴി പുറത്ത് വന്നിരുന്നു. സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രി മാര്‍ട്ടിന് ഒരു കോള്‍ വന്നിരുന്നു. ആരാണെന്ന് ചോദിച്ചപ്പോള്‍ തന്നോട് ദേഷ്യപ്പെട്ടെന്നും രാവിലെ ഒരു സ്ഥലത്ത് പോകാനുണ്ട്, അത് കഴിഞ്ഞതിന് ശേഷം പറയാമെന്നും മാര്‍ട്ടിന്‍ പറഞ്ഞതായാണ് ഭാര്യയുടെ മൊഴി. പൊലീസിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സ്‌ഫോടനം നടന്ന ശേഷമാണ് ഫോണ്‍ വന്ന കാര്യം താന്‍ ഓര്‍ത്തെടുത്തതെന്നും ഭാര്യ മൊഴിയില്‍ പറയുന്നുണ്ട്.

മൊഴിയുടെ അടിസ്ഥാനത്തില്‍ മാര്‍ട്ടിനെ ഫോണില്‍ ബന്ധപ്പെട്ടത് ആരാണെന്ന് കണ്ടെത്താനുളള ശ്രമത്തിലാണ് അന്വേഷണ സംഘം. സ്‌ഫോടനത്തിന് ശേഷം ഒരു സുഹൃത്തിനെയും മാര്‍ട്ടിന്‍ ഫോണില്‍ ബന്ധപ്പെട്ടു. ഇയാളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ സുഹൃത്ത് തന്നെയാണോ സംഭവ ദിവസം തലേന്ന് രാത്രി മാര്‍ട്ടിനെ വിളിച്ചതെന്നുമാണ് അന്വേഷിക്കുന്നത്.

അതേ സമയം അഞ്ചര വർഷമായി വാടകയ്ക്ക് താമസിച്ച തമ്മനം കുത്താപ്പാടി കാദർപിള്ള റോഡിലെ വാടക വീട്ടിൽ പോലീസ് പരിശോധന നടത്തി. ആധാർ കാർഡ്‌, ബാങ്ക്‌ പാസ്‌ബുക്ക്, പാസ്‌പോർട്ട്‌ എന്നിവ കണ്ടെടുത്തിട്ടുണ്ട്. ഡൊമിനിക്കിൻ്റെ മൊബൈൽ ഫോൺ ഇന്ന് കോടതിയിൽ സമർപ്പിക്കും.

പൊലീസ് കണ്ടെടുത്ത ഫോറൻസിക് തെളിവുകളും കോടതിക്ക് കൈമാറും. ബോംബ് സ്ഫോടനത്തിൻ്റെ ദൃശ്യങ്ങൾ ഇയാൾ തന്നെ മൊബൈലിൽ പകർത്തിയിരുന്നു. ഫോൺ ഫോറൻസിക് പരിശോധനക്കായാണ് കോടതിയിൽ ഹാജരാക്കുന്നത്. ഞായറാഴ്ച അഞ്ചുമണിയോടെ കസ്റ്റഡിയിലെടുത്ത മാർട്ടിനെ അന്വേഷണ സംഘങ്ങൾ ചോദ്യം ചെയ്തിരുന്നു. മാർട്ടിൻ നൽകിയ തെളിവുകളും മൊഴികളും സി.സി.ടി.വി. ദൃശ്യങ്ങളും ഫോൺ സംഭാഷണങ്ങളും പരിശോധിക്കുന്നുണ്ട്.

ഞായറാഴ്ച പുലർച്ചെ സ്കൂട്ടറിൽ വീട്ടിൽ നിന്ന് പുറത്ത് പോകുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. മാര്‍ട്ടിനെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കൂടുതല്‍ ആളുകള്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കാനാണ് നീക്കം. വളരെ ആസൂത്രിതമായി കൃത്യം നടത്താന്‍ ഒറ്റക്ക് മാര്‍ട്ടിന് എങ്ങനെ സാധിച്ചു എന്നതടക്കമുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഇതിനായി വിശദമായ ചോദ്യം ചെയ്യല്‍ അനിവാര്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (7 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (7 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (8 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (8 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (8 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (8 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (11 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends