കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ പൊലീസ് കേസെടുത്തു... കൊച്ചി പൊലീസാണ് കേന്ദ്രമന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്....കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി വിദ്വേഷ പ്രചാരണം നടത്തിയതിനാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്...

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ പൊലീസ് കേസെടുത്തു. കൊച്ചി പൊലീസാണ് കേന്ദ്രമന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി വിദ്വേഷ പ്രചാരണം നടത്തിയതിനാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ സെല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.സൈബര്‍ സെല്‍ എസ് ഐയുടെ പരാതിയിലാണ് കേസ്. . കൊച്ചി സിറ്റി പോലീസ് ഐപിസി 153 എ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. വിദ്വേഷപ്രചാരണത്തിനാണ് രാജീവ് ചന്ദ്രശേഖറിനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ മന്ത്രി സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പുമായി ബന്ധപ്പെട്ടാണ് നടപടി.സോഷ്യല്‍ മീഡിയയിലൂടെ സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ രാജീവ് ചന്ദ്രശേഖറിനും ബി ജെ പി ദേശീയ സെക്രട്ടറി അനില്‍ ആന്റണിക്കുമെതിരെ ഡി ജി പിക്ക് പരാതി നല്‍കിയിരുന്നു.
നേരത്തെ രാജീവ് ചന്ദ്രശേഖറിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി വര്‍ഗീയവിഷം ചീറ്റുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖറും രംഗത്തെത്തി.വിഷം വമിപ്പിക്കുന്ന വര്‍ഗീയവാദികള്‍ ആക്ഷേപിച്ചുവെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ ആരോപണം എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍,'വിഷം അല്ല കൊടുംവിഷം. വെറും വിഷം അല്ല. അതിനെ അദ്ദേഹം ഒരു അലങ്കാരമായാണ് കാണുന്നത്. അതാണ് അദ്ദേഹത്തിന്റെ പത്യേകത എന്നല്ലേ കാണുന്നത്. വിഷം എന്നേ അന്നു ഞാന്‍ പറഞ്ഞിട്ടുള്ളൂ. കൊടും വിഷം എന്ന് പറയും അത്രയേ ഉള്ളൂ', എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.സാധാരണനിലയില്‍ ഒരു വിടുവായന്‍ പറയുന്ന കാര്യമാണ് ഇന്നലെ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ സംസാരിച്ചതെന്ന് മനസിലാക്കാന്‍ കഴിയാത്ത കാര്യമാണ്.
കേരളത്തിന്റേതായ തനിമ തകര്‍ക്കല്‍ ഉദ്ദേശിച്ചുകൊണ്ടുള്ള വാര്‍ത്തകളാണ് ഇതിന്റെ ഭാഗമായി ഒരു മറയുമില്ലാതെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഇവിടെ പ്രചരിപ്പിക്കുന്നത് കണ്ടത്. അതൊരു പ്രത്യേക വിഭാഗത്തെ താറടിക്കാന്‍ വേണ്ടിയായിരുന്നു. അതില്‍ ആശ്ചര്യമില്ല, രാജീവ് ചന്ദ്രശേഖരും അദ്ദേഹത്തിന്റെ കൂട്ടാളികളും അത്തരമൊരു മാനസികാവസ്ഥയില്‍ നില്‍ക്കുന്നവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അദ്ദേഹത്തിന് കേരളത്തിലെ എല്‍ഡിഎഫിനെയേും സര്‍ക്കാരിനേയും കുറ്റം പറയേണ്ടതുണ്ടാവും. വ്യക്തിപരമായി തന്നെ ആക്ഷേപിക്കേണ്ടതുണ്ടാവും. അതൊന്നും കേരളത്തിന്റെ തനിമയെ തകര്‍ക്കാന്‍ ഇടയാക്കില്ല എന്നദ്ദേഹം മനസിലാക്കണം. രാജ്യത്തെ മന്ത്രിക്ക് അന്വേഷണ ഏജന്‍സിയെ വിശ്വാസം വേണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.നേരത്തെ രാജീവ് ചന്ദ്രശേഖറിനും ബി ജെ പി ദേശീയ സെക്രട്ടറി അനില്‍ ആന്റണിക്കുമെതിരെ ഡി ജി പിക്ക് പരാതി നല്‍കിയിരുന്നു.കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ സരിന്‍ പി ആയിരുന്നു പരാതി നല്‍കിയത്. ഇരുവരുടേയും പ്രസ്താവനകള്‍ അപകീര്‍ത്തികരവും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമാണെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.
കളമശ്ശേരി സ്‌ഫോടനത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പ്രീണനനയമാണ് എന്നായിരുന്നു ആദ്യം രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.ഇതിന് പിന്നാലെ മുഖ്യമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ രംഗത്തെത്തിയിരുന്നു. രാജീവ് ചന്ദ്രശേഖര്‍ വിഷമാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിന് മറുപടിയെന്നോണം രാജീവ് ചന്ദ്രശേഖര്‍ ഇന്നലെ മുഖ്യമന്ത്രിയെ നുണയന്‍ എന്ന് വിളിച്ചിരുന്നു. പിണറായി വിജയനെതിരായ അഴിമതിയടക്കമുള്ള ആരോപണങ്ങള്‍ വഴിതിരിച്ചുവിടാനാണ് തന്നെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.മലപ്പുറത്ത് പലസ്തീന്‍ ഐക്യദാര്‍ഢ്യസമ്മേളനത്തില്‍ ഹമാസ് നേതാവിന്റെ സംഭാഷണം കേള്‍പ്പിച്ചതിനെ താന്‍ ചോദ്യം ചെയ്തിരുന്നെന്നും സി പി എമ്മും കോണ്‍ഗ്രസും വോട്ടുബാങ്കിന് വേണ്ടി ഭീകരത പ്രോത്സാഹിപ്പിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. മത വര്‍ഗീയ ഭീകരസംഘടനകളെ ന്യായീകരിച്ചാല്‍ കളമശ്ശേരിയിലേതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാണിച്ചതിനാണ് പിണറായി തന്നെ വര്‍ഗീയവാദിയായി മുദ്രകുത്തിയത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.എന്നാല്‍ ഇതിന് രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha





















