ജാനകിക്കാട് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് നാദാപുരം പോക്‌സോ കോടതി... പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് ഉച്ചക്ക് ശേഷം കോടതി വിധിക്കും

ജാനകിക്കാട് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് നാദാപുരം പോക്‌സോ കോടതി... പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് ഉച്ചക്ക് ശേഷം കോടതി വിധിക്കും
മരുതോങ്കര സ്വദേശികളായ ഷിബു, അക്ഷയ്, സായൂജ്, രാഹുല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 2021 സെപ്തംബര്‍ നാലിനാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ ദലിത് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. വിനോദയാത്രക്കെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ജാനകിക്കാട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം ലഹരി കലര്‍ത്തിയ ശീതളപാനീയം നല്‍കി പ്രതികള്‍ പീഡിപ്പിച്ചു.
പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ മുമ്പും പീഡിപ്പിച്ചതായി കണ്ടെത്തി.പ്രതിയായ സായൂജ് ആണ് പ്രേമം നടിച്ച് പെണ്‍കുട്ടിയെ ജാനകിക്കാട്ടില്‍ എത്തിച്ചത്. മൂന്നു കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha





















