Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

'സിനിമാ റിവ്യൂ ബോബിംങ്ങിന്റെ പിന്നിൽ ഒരു അധോലോകം പ്രവർത്തിക്കുന്നുണ്ട്... 'യഥാർത്ഥ പ്രതികൾ ആരാണെന്ന് അറിയാൻ ഇൻറ്റലിജൻസ് വിഭാഗത്തിന്റെ പഴുതടച്ച അന്വേഷണമാണ് വേണ്ടത്... നടൻ ഹരീഷ് പേരടി പങ്കു വച്ച പോസ്റ്റ് വൈറലാകുന്നു...

31 OCTOBER 2023 02:21 PM IST
മലയാളി വാര്‍ത്ത

പണ്ടൊക്കെ ഒരു സിനിമ ഇറങ്ങുമ്പോൾ കൂട്ടുകാരോടൊപ്പം കുടുംബത്തോടൊപ്പം എല്ലാം പോയി കാണുന്നു. നല്ലതാണോ ചീത്തയാണോ എന്നുള്ള അഭിപ്രായം ആ ചുരുങ്ങിയ കൂട്ടത്തിനിടയിൽ തന്നെ ഒതുങ്ങുകയും ചെയ്യുമായിരുന്നു. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന ഈ കാലഘട്ടത്തിൽ ആളുകൾ സിനിമ കാണുകയും അവരുടെ അഭിപ്രായം ഈ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയുന്നു. ഇന്നൊരു വിധം എല്ലാം ചാനലുകളിലും സിനിമ റിവ്യൂ ചെയുന്നുണ്ട്. അതുകൊണ്ട് അതൊരു മാസ്സ് ഓഡിയൻസിലേക്ക് എത്തുകയും . അത് സ്വാധീനം ചെലുത്തുകയും ചെയ്തു. പിന്നെ അങ്ങോട്ട് ഒരു കൂട്ടർ സിനിമയെ ഡീഗ്രേഡിങ് പോലെ റിവ്യൂ പറയുകയും ചെയ്തപ്പോൾ അത് വലിയ വിഷയമാവുകയും ഒരു ആളുകൾ അതിനെ എതിർത്ത് കൊണ്ട് രംഗത്ത് വരികയും ചെയ്തിരുന്നു. അത് സിനിമയുടെ മൂല്യത്തെ തന്നെ തകർക്കുകയാണ് ചെയ്തത്. ഇപ്പോഴിതാ സിനിമ റിവ്യൂ ബോംബിങ്ങിന്റെ പിന്നിൽ ഒരു അധോലോകം പ്രവർത്തിക്കുന്നുണ്ടെന്ന് നടൻ ഹരീഷ് പേരടി.

 

അവരെ കണ്ടെത്തി സിനിമയെ സംരക്ഷിക്കേണ്ടത് സർക്കാരിന്റേയും നിയമത്തിന്റെയും ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. മദ്യവും ലോട്ടറിയും പോലെ സർക്കാരിന് ഏറ്റവും അധികം നികുതി നൽകുന്ന വ്യവസായമാണ് സിനിമ. ഈ വ്യവസായത്തെ സർക്കാർ സംരക്ഷിക്കണമെന്നും ഹരീഷ് പേരടി കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹം പ്രതികരിച്ചത്.ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:സിനിമാ റിവ്യൂ …സ്വന്തം പേജിലൂടെ സ്വന്തം മുഖം കാണിച്ച് നിരുപണം നടത്തുന്നവർ ,സിനിമ കഴിഞ്ഞ് പുറത്തിറങ്ങുന്ന സാധാരണ പ്രേക്ഷകർ..അവരുടെ പൗരാവകാശങ്ങളാണ് ഉപയോഗിക്കുന്നത്…അത് അവരുടെ ആവിഷക്കാര സ്വാതന്ത്ര്യമാണ് …പക്ഷെ റിവ്യു ബോബിംങ്ങിന്റെ പിന്നിൽ ഒരു അധോലോകം പ്രവർത്തിക്കുന്നുണ്ട്…അവർ ആരാണെന്ന് ഇതുവരെ നമ്മൾ അറിഞ്ഞിട്ടുമില്ല…

കുഞ്ഞാലിമരക്കാർ എന്ന സിനിമക്കെതിരെ ചാനൽ സംവിധാനങ്ങളോടെ പ്രവർത്തിച്ചവരെ റെയ്ഡ് നടത്തി പിടിച്ചു എന്ന് നിർമ്മാതാവ് സന്തോഷ് കുരുവിള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്…(12 മണിക്ക് തുടങ്ങിയ ഷോയുടെ പ്ലാൻഡ് റിവ്യൂ 12.30 ന് തുടങ്ങിയിരുന്നു)..ആ യഥാർത്ഥ പ്രതികൾ ആരാണെന്ന് അറിയാൻ ഇൻറ്റലിജൻസ് വിഭാഗത്തിന്റെ പഴുതടച്ച അന്വേഷണമാണ് വേണ്ടത്…അല്ലാതെ ആ അധോലോകം കൊടകര പോലീസ് സ്റ്റേഷനിൽ സ്വയം ഹാജരാകും എന്ന് കരുതരുത്…മദ്യവും ലോട്ടറിയും പോലെ സർക്കാറിന് ഏറ്റവും അധികം നികുതി നൽകുന്ന വ്യവസായമാണ് സിനിമ…ഈ വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാറിനും നിയമങ്ങൾക്കും ബാധ്യതയുണ്ട്…ഇനി ഈ വിഷയത്തോട് ബന്ധപ്പെട്ടു കിടക്കുന്ന മറ്റൊരു വിഷയവുകൂടി ചേർത്ത് വെക്കുന്നു…നാടകവും പ്രേക്ഷകൻ ടിക്കറ്റെടുത്ത് കാണുന്ന ഒരു വലിയ വ്യവസായമായി മാറണം എന്നാണ് എന്റെ സ്വപ്നം …

 

നാടകക്കാർ നികുതിദായകരായി മാറുമ്പോൾ മാത്രമേ അവർക്ക് ജീവിത നിലവാരവും സാമൂഹിക അന്തസ്സും ഭരിക്കുന്ന സർക്കാറിനും ബഹുമാനമുള്ളവരും ആകുകയുള്ളു…അല്ലാത്ത കാലത്തോളം സംഗിത നാടക അക്കാദമിയുടെ ശബ്ദമില്ലാത്ത മൈക്കും മഴ ചോരുന്ന ഹാളിലുമിരുന്ന് പ്രഖ്യാപിച്ച തുകക്ക് വേണ്ടി പിച്ച തെണ്ടുന്ന നാണം കെട്ട മനുഷ്യരായി മാറേണ്ടിവരും…നാടകം കണ്ടിറങ്ങി അതിനെ നീരുപണം ചെയ്യുന്ന മുഖമുള്ള പ്രേക്ഷകനും ആൾകൂട്ടവും ഹിറ്റ് നാടകങ്ങളുടെ റെയിറ്റിങ്ങും എന്റെ സ്വപ്നത്തിലുണ്ട്…ഈ പോസ്റ്റ് എന്റെ മനസ്സിനോട് ഒപ്പം ചേർന്ന് വായിക്കുക…എന്നാണ് പോസ്റ്റ് പറഞ്ഞു കൊണ്ട് അവസാനിപ്പിച്ചിരിക്കുക്കുന്നത്. ഏതായാലും അത്തരത്തിലൊരു മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം എന്നും ചിലർ കമ്മന്റ് ചെയുന്നു. കൂടാതെ യൂട്യൂബ് വ്ലോഗറും സിനിമ റിവ്യൂവറുമായ അശ്വന്ത് കോക്കിനെതിരെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് ചലച്ചിത്ര നിര്‍മ്മാതാക്കള്‍ പരാതി നല്‍കി.

 

ആലക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ അശ്വന്ത് കോക്ക് തൊഴിൽ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മന്ത്രിയ്ക്ക് പരാതി നല്‍കിയത്. സിനിമകളെ വികലമായ രീതിയില്‍ റിവ്യു ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ അശ്വന്ത് കോക്ക് പണമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക സർക്കാരിന് പരാതി നൽകിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് വീണ്ടും പരാതി നൽകിയത്. വിഷയത്തില്‍ മന്ത്രി ഉടൻ ഇടപെടണമെന്നും നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (7 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (8 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (8 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (8 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (8 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (11 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends