ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം, മന്ത്രി വീണാ ജോര്‍ജ് അടിയന്തര റിപ്പോര്‍ട്ട് തേടി

കൊല്ലത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഉന്നതലതല ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.ഹോംവർക്ക് ചെയ്തില്ലെന്ന കാരണത്താൽ 6-ാം ക്ലാസുകാരനെ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പട്ടത്താനം അക്കാദമി ട്യൂഷൻ സെന്ററിലെ അദ്ധ്യാപകൻ റിയാസിനെതിരെയാണ് പരാതി.
അദ്ധ്യാപകനെതിരെ ചൈൽഡ് ലൈനിൽ പരാതി നൽകിയതായി കുട്ടിയുടെ മാതാപിതാക്കൾ അറിയിച്ചു. ഇന്നലെയായിരുന്നു സംഭവം. ഹോംവർക്ക് കൊടുത്തത് ചെയ്യാത്തതിനെ തുടർന്ന് ചോദ്യം ചെയ്ത അദ്ധ്യാപകനോട് കുട്ടി കള്ളം പറഞ്ഞെന്നാണ് അധ്യാപകന്റെ വാദം. ഹോംവർക്ക് എഴുതിയിട്ടുണ്ടെന്നും ഇപ്പോൾ കയ്യിലില്ലെന്നുമായിരുന്നു കുട്ടി അദ്ധ്യാപകനോട് പറഞ്ഞത്.
ഇതേതുടർന്ന് പ്രകോപിതനായ റിയാസ് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ 6-ാം ക്ലാസുകാരൻ തന്റെ ചേച്ചിയോട് കാര്യങ്ങൾ പറഞ്ഞപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.
https://www.facebook.com/Malayalivartha





















