Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബുകളുടെ സ്വിച്ച് ആദ്യം ഓണ്‍ ചെയ്യാന്‍ മറന്നതായി മാർട്ടിൻ; ഇരുനില വീട്ടിൽ തലേ ദിവസവും എത്തി പരീക്ഷണം....

31 OCTOBER 2023 04:34 PM IST
മലയാളി വാര്‍ത്ത

കളമശേരി സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബുകളുടെ സ്വിച്ച് ആദ്യം ഓണ്‍ ചെയ്യാന്‍ മറന്നതായി അറസ്റ്റിലായ പ്രതി മാർട്ടിന്റെ മൊഴി. മെഡിക്കല്‍ കോളേജിന് സമീപത്തു നിന്ന് റിമോട്ടിലെ സ്വിച്ച് അമര്‍ത്തിയെങ്കിലും സ്‌ഫോടനമുണ്ടായില്ലെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. സ്ഫോടനമുണ്ടായ ദിവസത്തെ കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ടാണ് ഇയാളുടെ മൊഴി. സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിൽ രാവിലെ 7.30-ഓടെ എത്തിയ പ്രതി കൈയിലുണ്ടായിരുന്ന ബോംബ് സെന്ററില്‍ സ്ഥാപിച്ചു.

ഈ സമയത്ത് ഹാളിലുണ്ടായിരുന്നത് മൂന്ന്‌പേർ മാത്രമാണ്. പിന്നീട്, സെന്ററില്‍ നിന്ന് പുറത്തെത്തിയ പ്രതി ആളുകള്‍ വന്നുതുടങ്ങുന്ന സമയത്ത് സെന്ററില്‍ നിന്ന് മാറി നിന്ന് ബോംബ് സ്ഫോടനം നടത്താൻ ശ്രമിച്ചു. എന്നാല്‍, ബോംബ് സ്വിച്ച് ഓണ്‍ ചെയ്യാന്‍ മറന്നതിനാല്‍ സ്‌ഫോടനമുണ്ടായില്ല. പിഴവ് പറ്റിയെന്ന് തിരിച്ചറിഞ്ഞതോടെ ബോംബ് സ്ഥാപിച്ച സ്ഥലത്ത് വീണ്ടുമെത്തി ബോംബിന്റെ സ്വിച്ച് ഓണ്‍ ചെയ്തു.

ഇതിനുശേഷമാണ് ഇയാള്‍ ഹാളിന്റെ ഏറ്റവും പിറകില്‍ വന്നുനിന്നത്. പിന്നീട്, പ്രാർഥനാസമയത്ത് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നെന്നും മൊഴിയിൽ പറയുന്നു. കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് മാർട്ടിൻ പദ്ധതി നടപ്പിലാക്കിയതെന്നാണ് പോലീസിന്റെ നിഗമനം. ശനിയാഴ്ചയും ഇയാൾ സെന്ററിലെത്തിയിരുന്നു. ഞാറാഴ്ച പ്രാർഥന അവസനിക്കുമെന്നതിനാൽ അന്നുതന്നെ സ്ഫോടനം നടത്തണമെന്ന് ഇയാൾ നിശ്ചയിച്ചിരുന്നു.

ഞായറാഴ്ച രാവിലെ രാവിലെ 9.40-ഓടെയായിരുന്നു സ്ഫോടനം. 2,400 വിശ്വാസികൾ ഈ സമയം ഹാളിൽ പ്രാർഥന നടത്തിയിരുന്നു. പ്രാർഥനയ്ക്കിടെയുണ്ടായ സ്ഫോടനങ്ങളിൽ മൂന്ന്പേരാണ് മരിച്ചത്. 51 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിയെ തെളിവെടുപ്പിനായി അത്താണിയിലെ വീട്ടിൽ എത്തിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പോലീസ് തെളിവെടുപ്പ് ആരംഭിച്ചത്. ബോംബ് നിര്‍മ്മിച്ചതെന്ന് ഡൊമിനിക് പറഞ്ഞ കെട്ടിടത്തിന്റെ ടെറസില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. 

ഡൊമിനികിന്റെ ഭാര്യയുടെ പേരിലുള്ളതാണ് ഈ ഇരുനില വീട്. ഇവിടെ കഴിഞ്ഞ ദിവസങ്ങളില്‍ പെയിന്റ്ംഗ് ജോലി നടന്നിരുന്നു. ഈ വീട് വാടകയ്ക്ക് നല്‍കിയ ശേഷം ഡൊമിനികും കുടുംബവും തമ്മനത്താണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ചയും സ്‌ഫോടനം നടന്ന ദിവസവും വീട്ടിൽ ഇയാളെത്തിയതായാണ് പോലീസ് പറയുന്നത്. ഇവിടെവെച്ച് ചില പരീക്ഷണങ്ങൾ പ്രതി നടത്തിയതായും വിവരമുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവറും പരിശോധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഡൊമിനിക് സ്ഥിരമായി ഇവിടെ എത്തിയിരുന്നുവെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു. 

ഇതിനു ശേഷമാണ് അറസ്റ്റിലേക്ക് കടന്നത്. ഇന്ന് വൈകിട്ട് മാർട്ടിനെ കോടതിയിൽ ഹാജരാക്കും. റിമാൻഡ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്ന ഘട്ടത്തിൽ സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് തെളിവെടുപ്പുമായി പോലീസ് മുന്നോട്ടു പോകുന്നത്. കൺവെൻഷൻ സെന്റർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രതിയെ എത്തിച്ച് തെളിവ് ശേഖരിക്കേണ്ടതുണ്ട്. ഇവിടങ്ങളിൽ ഇന്നുതന്നെ തെളിവെടുപ്പുണ്ടാകുമോയെന്ന് വ്യക്തമല്ല.

അതേസമയം, ഡൊമിനിക്കിന്റെ ദുബായ് ബന്ധങ്ങളും അന്വേഷിക്കാനൊരുങ്ങുകയാണ് എന്‍ഐഎ. കഴിഞ്ഞ ഒരു വര്‍ഷത്തെ ബാങ്ക് ഇടപാടുകളും പരിശോധിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനായഇ എന്‍ഐഎ സംഘം ദുബായിലെത്തും. ബോംബ് നിര്‍മ്മാണത്തിനും സ്‌ഫോടനം നടത്താനും ഡൊമിനിക്കിന് ദുബായില്‍ ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നാണ് പരിശോധിക്കുക. ഇതിൽ ഭാര്യയുടെ നിർണായക മൊഴി പുറത്ത് വന്നിരുന്നു. 

സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രി മാര്‍ട്ടിന് ഒരു കോള്‍ വന്നിരുന്നു. ആരാണെന്ന് ചോദിച്ചപ്പോള്‍ തന്നോട് ദേഷ്യപ്പെട്ടെന്നും രാവിലെ ഒരു സ്ഥലത്ത് പോകാനുണ്ട്, അത് കഴിഞ്ഞതിന് ശേഷം പറയാമെന്നും മാര്‍ട്ടിന്‍ പറഞ്ഞതായാണ് ഭാര്യയുടെ മൊഴി. 

 

സ്‌ഫോടനം നടന്ന ശേഷമാണ് ഫോണ്‍ വന്ന കാര്യം താന്‍ ഓര്‍ത്തെടുത്തതെന്നും ഭാര്യ മൊഴിയില്‍ പറയുന്നുണ്ട്. സ്‌ഫോടനത്തിന് ശേഷം ഒരു സുഹൃത്തിനെയും മാര്‍ട്ടിന്‍ ഫോണില്‍ ബന്ധപ്പെട്ടു. ഇയാളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ സുഹൃത്ത് തന്നെയാണോ തലേന്ന് രാത്രി മാര്‍ട്ടിനെ വിളിച്ചത് എന്നതിൽ അന്വേഷണം നടക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (7 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (8 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (8 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (8 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (8 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (11 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends