Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സുരേഷ് ഗോപിയുടെ മാനവും വിലപ്പെട്ടത്;രാഷ്ട്രീയ പകതീര്‍ക്കാന്‍ ഏതെങ്കിലും പുഴയില്‍ മുക്കി കൊല്ലരുത്,തടാകത്തില്‍ ചത്തുമലച്ച നേതാവിനെ സഖാക്കള്‍ ഓര്‍ക്കുന്നില്ലേ,കണ്‍മുന്നില്‍ കണ്ടത് ഒരു കടങ്കഥയായി കരുതണമെന്നും മറ്റേതു ഉപ്പുതൊടാതെ വിഴുങ്ങണമെന്നും പറഞ്ഞാല്‍ ബുദ്ധിമുട്ടാണ്,പിണറായി കൂട്ടത്തെ കുടഞ്ഞ് ശക്തിധരന്‍

31 OCTOBER 2023 08:13 PM IST
മലയാളി വാര്‍ത്ത

എനിക്ക് ആരുമല്ല സുരേഷ് ഗോപി. പക്ഷെ ഏഴകള്‍ക്ക് ആരോ ആണ്. സുരേഷ് ഗോപിക്ക് നേരെ കൊടുവാളെടുക്കുന്ന സഖാക്കള്‍ തടാകത്തില്‍ ചത്തുമലച്ച നേതാവിനെ ഓര്‍ക്കുന്നുണ്ടോ. സുരേഷ് ഗോപി താമര ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ എങ്ങിനെയൊക്കെ തോല്‍പ്പിക്കാമോ അതൊക്കെ ചെയ്യണം. ഞാനും ഒപ്പമുണ്ട്. പക്ഷെ രാഷ്ട്രീയ പകതീര്‍ക്കാന്‍ ഏതെങ്കിലും പുഴയില്‍ മുക്കി കൊല്ലരുത്. സുരേഷ് ഗോപി വിഷയത്തില്‍ സിപിഎമ്മിനെതിരെ ശക്തമായ ആരോപണങ്ങളുമായ് ശക്തിധരന്‍ രംഗത്ത്. സുരേഷ് ഗോപിയില്‍ നിങ്ങളിലുള്ളതിനേക്കാള്‍ നന്മ ഉണ്ടോ എന്നെനിക്കറിയില്ല. അതെന്റെ അന്വേഷണ വിഷയമേയല്ല. മുമ്പും ആയിരുന്നിട്ടില്ല.ഇനിയും ആകില്ല. മറ്റൊന്നറിയാം .അദ്ദേഹം സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസ് നിയമകോടതി എന്താണ് എന്നുപോലും തുറന്നുനോക്കും മുന്‍പ് മിന്നല്‍ വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ ആഢ്യത്വമുള്ളവര്‍ വിധിയെഴുതികഴിഞ്ഞു. മാന്യത ചമഞ്ഞ ആ വിധിയെഴുത്തിനു തൂലിക എടുത്ത മിക്ക മാധ്യമ സിംഹങ്ങളുടെയും സിംഹികളുടെയും എഴുത്തുകാരികളുടെയും മനസ്സില്‍ നന്മയുടെ കണികപോലുമുണ്ടാകില്ല . ഭൂമിയില്‍ ഇതുവരെയുള്ള ഹര്ജികളൊക്കെ സബൂറാക്കി കഴിഞ്ഞോ നിങ്ങള്‍? ഇതിലും വലുത് കണ്ടപ്പോള്‍ തൊണ്ടയില്‍ കുരുവായിരുന്നുവല്ലോ . വീണ തായ്‌ക്കെണ്ടിയില്‍ എന്നൊരു മന്ത്രി പത്‌നി ക്കെതിരായ ഹര്‍ജി ഈ കോടതിയില്‍ എവിടെയെങ്കിലും കിടപ്പുണ്ടോ ? കേരളത്തിലെ ഖജനാവിലെ ദാരിദ്ര്യം നീക്കാന്‍ തന്തയും മോളും കൂടി കൊണ്ട് തള്ളുകയായിരുന്നല്ലോ!

അര്‍ധരാത്രിക്ക് സൂര്യനുദിച്ചപ്പോള്‍ കണ്ണില്‍പെട്ടതല്ലല്ലോ ഈ നടന്ന വൈഭവത്തെ ?ഒരു പകല്‍ മുഴുവന്‍ കാത്തിരുന്ന് ഈ നാടകത്തിനു രംഗവേദി ഒരുക്കുമ്പോള്‍ എന്തുസംഭവിച്ചു എന്ന് ആരും ചോദിക്കില്ല എന്ന് പ്രതീക്ഷിക്കരുത്. ? രാത്രിയോടെ വേദി ഒരുക്കിത്തന്ന മന്ത്രിമാരുടെയും രാഷ്ട്രീയ പുംഗവന്മാരുടെയും ചരിത്രം പഠിക്കണമെങ്കില്‍ ചെന്നൈ നഗരത്തിലെ തടാകത്തില്‍ 2010 ഫെബ്രുവരി 11 നു ചത്തുമലച്ചുകിടന്ന സ്ഫടികം പോലെ സംശുദ്ധമായ പൊതുജീവത്തിന്റെ ഉടമ ഡബഌ ആര്‍ വരദരാജന്റെ ജീവിതകഥയിലേക്കു ഒന്ന് എത്തിനോക്കണം. നിങ്ങള്‍ കേട്ടിട്ടുണ്ടോ ആ പേര് ?നിങ്ങള്‍ കണ്ടിട്ടുണ്ടോ ചിരിമായാത്ത ഇരുത്തം വന്ന ആ വട്ടമുഖം? പഴയ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍? സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എം എല്‍ എ യുമായിരുന്ന വരദരാജന്‍, തോഴരുടെ കണ്‍കണ്ട ദൈവമായിരുന്നു. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ഒരു മുതിര്‍ന്ന വനിതാ സഖാവിന്റെ ഫോണില്‍ മൂന്നോ നാലോ സഭ്യമായ ഭാഷയിലെഴുതിയ വാട്ടസ് ആപ്പ് മെസ്സേജ് എത്തിയതായി അദ്ദേഹത്തിന്റെ ഭാര്യ നിഷ്‌ക്കളങ്കയായ സരസ്വതി കണ്ടെത്തി.

അവരുടെ കുടുംബജീവിതത്തില്‍ അസ്വാരസ്യം നാമ്പിട്ട സമയം ആയിരുന്നു അത്. .പാര്‍ട്ടിയിലെ ഉന്നത നേതാവ് വരദരാജന്റെ എതിര്‍ ഗ്രൂപ്പു അത് മുതലാക്കി പാര്‍ട്ടി കേന്ദ്രകമ്മിറ്റിക്ക് പരാതി അയച്ചു. ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് പാര്‍ട്ടി 'കോടതി'യില്‍ കേസ് എടുത്തു. വരദരാജന്‍ പാര്‍ട്ടിക്ക് മാപ്പപേക്ഷിച്ചു രണ്ടു കത്തു കൊടുത്തു. സൂചികൊണ്ട് എടുക്കാവുന്ന പ്രശ്‌നം 'യന്ത്ര'മനുഷ്യനായ കാരാട്ട് തൂമ്പ കൊണ്ട് എടുത്തു. 64 കാരനായ വരദരാജന്റെ കുടുംബം കലക്കി. കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ വരദരാജനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി .ഏറ്റവും ചെറിയ ശിക്ഷ! സ്‌നേഹമയിയായ വരദരാജന്‍ ആരാണെന്ന് അറിയാത്ത മലയാളിയോട് ആ സ്‌നേഹത്തിടമ്പിനെക്കുറിച്ചു ഞാന്‍ എന്ത് പറഞ്ഞിട്ടും കാര്യമില്ല. അപമാനിതനായ വരദരാജന്‍ ചെന്നൈയിലെ തടാകത്തില്‍ ചാടി ആത്മഹത്യചെയ്തു. അതേ കാരാട്ട് എങ്ങിനെയാണ് എം എം മണിയെന്ന കശ്മലനെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു ലാളിക്കുന്നത് എന്ന് ചോദിക്കരുത്? ചെലവിന് കൊടുക്കുന്നത് ആരാണെന്ന് നോക്കിയാല്‍ മതി.

സുരേഷ് ഗോപി താമര ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ എങ്ങിനെയൊക്കെ തോല്‍പ്പിക്കാമോ അതൊക്കെ ചെയ്യണം. ഞാനും ഒപ്പമുണ്ട്. പക്ഷെ രാഷ്ട്രീയ പകതീര്‍ക്കാന്‍ ഏതെങ്കിലും പുഴയില്‍ മുക്കി കൊല്ലരുത്. അശരണരായ ഒരു പാട് ഏഴകളുടെ കണ്ണീര്‍ ഒപ്പുന്നവനെ,മാനിക്കണം. ഇരുതല മൂര്‍ച്ചയുള്ള വാളാണ് ഇത് . പക്വമായി തന്നെ കൈകാര്യം ചെയ്യണം . നടന്‍ ധനാഢ്യനാണ് . ആരെയും വിലക്കെടുക്കാന്‍ പോന്ന സമ്പത്തുള്ളവന്‍ .പക്ഷെ അവന്റെ മാനവും വിലപ്പെട്ടതാണ് .നഷ്ടപ്പെട്ടതൊന്നും അയാള്‍ക്ക് തിരിച്ചുകൊടുക്കാന്‍ പറ്റില്ല. അതും വിലപ്പെട്ടതാണ്. എന്തുകൊണ്ട് ഒരു വശത്തെ മാനത്തിനു മാത്രം മൂല്യം കല്പിക്കുന്നുവെന്നു ചോദിക്കാം . അത് ശരിയാണ് .പക്ഷെ കണ്‍മുന്നില്‍ കണ്ടത് ഒരു കടങ്കഥയായി കരുതണമെന്നും മറ്റേതു ഉപ്പുതൊടാതെ വിഴുങ്ങണമെന്നും പറഞ്ഞാല്‍ ബുദ്ധിമുട്ടാണ് .എനിക്ക് അത്രയും മാര്‍ക്ക് കുറച്ചുമതി. നിങ്ങള്‍ക്കാണ് വിജയമെങ്കില്‍ .ഞാന്‍ തോറ്റ് തരാം. 'Truth is a േൃൗth ,even if no one believes it ;a lie is a lie even if everyone believes it'.ആരോപണം ഉന്നയിച്ച മാധ്യമപ്രവത്തകയെ ആദരിക്കുന്നു. ഇത് സുരേഷ് ഗോപി ക്കും എല്ലാ celebrittiകള്‍ക്കും പാഠമാകട്ടെ .ഒരു കുടുംബം മുഴുവന്‍ കമ്മ്യുണിസ്റ്റ് ആയിരിക്കുക എന്നത് ഈ കാലഘട്ടത്തില്‍ മഹത്തരമാണ് .ഇനി എന്തുണ്ട് ബാക്കി എന്ന് ഒരാള്‍ ചോദിക്കുമ്പോള്‍ നമുക്ക് നെഞ്ചകം ചൂണ്ടി പറയാന്‍ കഴിയണം ഇതാ ഇവിടെ ഇരിപ്പുണ്ട് സത്യം എന്ന്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (7 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (7 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (8 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (8 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (8 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (8 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (11 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends