കേരളത്തില്‍ രണ്ടു ദിവസത്തേക്ക് മഴയ്ക്ക് താത്ക്കാലിക ശമനം...മൂന്നാം തിയതി മുതല്‍ മഴ ശക്തമാകുമെന്നും കാലാവസ്ഥ അറിയിപ്പ് , വെള്ളിയാഴ്ച 9 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്

കേരളത്തില്‍ രണ്ടു ദിവസത്തേക്ക് മഴയ്ക്ക് താത്ക്കാലിക ശമനം...മൂന്നാം തിയതി മുതല്‍ മഴ ശക്തമാകുമെന്നും കാലാവസ്ഥ അറിയിപ്പ് ,
വെള്ളിയാഴ്ച 9 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് .
ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്നും സംസ്ഥാനത്ത് മഴ ശമിക്കുമെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ മൂന്നാം തിയതി മുതല്‍ മഴ ശക്തമാകുമെന്നും കാലാവസ്ഥ അറിയിപ്പ് സൂചന നല്‍കി.
നവംബര്‍ 1, 2 തിയതികളില്‍ സംസ്ഥാനത്ത് ഒരു ജില്ലയിലും യെല്ലോ അലര്‍ട്ട് പോലും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ നവംബര്‍ 3, 4 തിയതില്‍ കനത്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.നവംബര്‍ 3 ന് 9 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതെങ്കില്‍ നവംബര്‍ 4 ന് 11 ജില്ലകളിലാണ് യെല്ലോ ജാഗ്രതയുള്ളത്.
നവംബര്‍ 3 ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും നവംബര്‍ 4 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 03-11-2023 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍
04-11-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതാണ്.
"
https://www.facebook.com/Malayalivartha





















