ഇന്നു മുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും സീറ്റ്ബെല്‍റ്റ് നിര്‍ബന്ധം

ഇന്നു മുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും സീറ്റ്ബെല്‍റ്റ് നിര്‍ബന്ധം.
സംസ്ഥാനത്ത് 5200 കെഎസ്ആര്‍ടിസി ബസുകളില്‍ സീറ്റ്ബെല്‍റ്റ് ഘടിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ഇന്നു മുതല്‍ ഹെവി വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ലഭിക്കുന്നതിന് ക്യാമറയും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കി.
കേന്ദ്ര നിയമ പ്രകാരം ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. പുതിയ വാഹനങ്ങളില്‍ ഇപ്പോള്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കുന്നുണ്ട്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരില്‍ നിന്ന് പിഴയീടാക്കുമെന്ന് ഗതാഗത വകുപ്പ് . ക്യാബിനുള്ള ബസുകളില്‍ ഡ്രൈവര്‍ക്കും സഹായിക്കുമുള്ള സീറ്റുകളിലും അല്ലാത്ത ബസുകളില്‍ ഡ്രൈവര്‍ സീറ്റിലുമാണ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
സെപ്റ്റംബര്‍ മുതല്‍ ഈ നിയമം നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കുന്നതിനും മറ്റുമായാണ് നവംബര്‍ വരെ സമയം നീട്ടി നല്‍കിയത്.
https://www.facebook.com/Malayalivartha





















