വീണ്ടും വര്‍ദ്ധനവ്.... സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന ഇന്നു മുതല്‍.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന ഇന്നു മുതല്‍. നിലവിലെ താരിഫ് കാലാവധി ഇന്നവസാനിക്കുന്ന പശ്ചാത്തലത്തില്‍ നിരക്ക് വര്‍ധന സംബന്ധിച്ച് തീരുമാനമെടുക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ യോഗം ചേര്‍ന്നു.
യൂണിറ്റിന് 41 പൈസ വരെ ശരാശരി വര്‍ധിപ്പിക്കണമെന്നതാണ് കെഎസ്ഇബിയുടെ ആവശ്യം. കെഎസ്ഇബിയുടെ ആവശ്യം മുന്‍നിര്‍ത്തി മെയ് മാസത്തില്‍ തന്നെ റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാണ് പഴയ താരിഫ് തന്നെ നീട്ടി നല്‍കുകയായിരുന്നു. 41 പൈസയുടെ വര്‍ധന ഉണ്ടാവില്ലെന്നാണ് സൂചന.
അഞ്ചുവര്‍ഷത്തേയ്ക്കുള്ള താരിഫ് പ്രഖ്യാപിക്കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്. എന്നാല്‍ നാലുവര്‍ഷത്തേയ്ക്കുള്ള താരിഫ് പ്രഖ്യാപിക്കാനാണ് സാധ്യത. 19 പൈസയുടെ സര്‍ചാര്‍ജ് ഒഴിവാക്കുമോ എന്ന് എല്ലാവരും ഉറ്റുനോക്കുന്നു. 19 പൈസയുടെ സര്‍ചാര്‍ജ് കൂടി വരികയാണെങ്കില്‍ വലിയ തോതില്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിക്കുമെന്നാണ് സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha





















