പോത്തന്‍കോട് അയിരൂപ്പാറ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷൈജന്‍ കൊലക്കേസ്...10 സി പി എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം കഠിന തടവ്

പോത്തന്‍കോട് അയിരൂപ്പാറയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷൈജനെ രാഷ്ട്രീയ വിരോധത്താല്‍ സി പി എം കാര്‍ കൊലപ്പെടുത്തിയ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികളെ ശിക്ഷിച്ചത്.
സി പി എം പ്രവര്‍ത്തകരായ പ്രവീണ്‍ , അനൂപ് , ദീപു എന്ന ഉണ്ണി , ശ്രീജിത് , വിശാന്ത് എന്ന മണി , അമല്‍ എന്ന ലുട്ടാപ്പി , നിശാന്ത് എന്ന ശങ്കര്‍ , വിനീത് , ജിഷ്ണു എന്ന ജിത്തു എന്നിവരെയാണ് ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലായാലും നിയമം കൈയ്യിലെടുത്ത് കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ആര്‍ക്കും നിയമം അനുശാസിക്കുന്നില്ല.
കരുതിക്കൂട്ടി സംഘം ചേര്‍ന്ന് നിഷ്ഠൂര കൃത്യം ചെയ്ത പ്രതികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ല. കൃത്യത്തിന്റെ രീതിയും സ്വഭാവവും മറ്റു ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലവും കണക്കിലെടുക്കുമ്പോള്‍ മാനസാന്തരത്തിന്റെ കണികകള്‍ ലവലേശം പോലും കാണാത്തതിനാല്‍ നല്ലനടപ്പ് നിയമത്തിന്റെ ഔദാര്യത്തിന് അര്‍ഹതയില്ലെന്നും ജഡ്ജി ജി.രാജേഷ് വിധിന്യായത്തില്‍ വ്യക്തമാക്കി.
2010 ലാണ് സംഭവം നടന്നത്. കൃത്യത്തില്‍ ഷൈജന്‍ കൊല്ലപ്പെടുകയും സുഹൃത്തിനെയും വെട്ടി വധശ്രമം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
പ്രതികളുടെ ബന്ധുക്കളും അണികളും ഒന്നാം നിലയിലെ കോടതി കെട്ടിടത്തിലും പരിസരത്തുമായി തിങ്ങി നിറഞ്ഞതിനാല്‍ സുരക്ഷ കണക്കിലെടുത്ത് വിധി പ്രസ്താവത്തിന് ശേഷം കോടതി ഹാള്‍ അച്ചിട്ടു. ജഡ്ജിക്ക് ചേംബറില്‍ സായുധരായ പോലീസ് കാവലില്‍ പ്രൊട്ടക്ഷന്‍ ഏര്‍പ്പെടുത്തി. പ്രതികളെ ശിക്ഷാ വാറണ്ട് പ്രകാരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കയച്ച ശേഷമാണ് ജഡ്ജി പോലീസ് അകമ്പടിയില്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് പോയത്.
"
https://www.facebook.com/Malayalivartha





















