തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊല: തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവ്, കേഡലിന്റെ റിമാന്റ് നീട്ടി

പഠനം പൂര്‍ത്തിയാക്കാത്തതിന് വീട്ടുകാര്‍ അവഗണിച്ചതില്‍ വച്ചുള്ള വിരോധത്താലും ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ചെകുത്താന്‍ സേവയിലൂടെ ആഭിചാര ക്രിയ ചെയ്തും ക്ലിഫ് ഹൗസിന് സമീപം നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ടില്‍ സ്വന്തം അച്ഛനും അമ്മയും സഹോദരിയും അടക്കം നാലു പേരെ ഓണ്‍ലൈനില്‍ വാങ്ങിയ മഴു കൊണ്ട് കൊലപ്പെടുത്തി വീടിനു തീയിട്ട കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവിട്ടു. കേസിലെ ഏക പ്രതിയായ കൊല്ലപ്പെട്ട ഡോക്ടറുടെ മകന്‍ കേഡല്‍ ജീന്‍സണ്‍രാജ യുടെ റിമാന്റ് കോടതി നവംബര്‍ 25 നീട്ടി.
വിചാരണ നേരിടാന്‍ മാനസിക, ശാരീരിക ആരോഗ്യ വാനല്ലാത്തതിനാല്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കേഡല്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി സെപ്റ്റംബര്‍ 8 ന് തള്ളിക്കൊണ്ടാണ് തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.
തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി.അനില്‍ കുമാറിന്റേതാണുത്തരവ്. കേഡലിന്റെ ജാമ്യ അപേക്ഷയും കോടതി തള്ളി. കേസില്‍ തുടരന്വേഷണം നടത്താനും സപ്ലിമെന്ററി റിപ്പോര്‍ട്ട് കാലതാമസം വരുത്താതെ ഹാജരാക്കാനും സെപ്റ്റംബര്‍ 8 ന് കോടതി ഉത്തരവിട്ടു.
പ്രതിയായ മകന്‍ കേഡല്‍ ജീന്‍സെന്‍ രാജ വിചാരണ നേരിടാന്‍ മാനസിക, ശാരീരിക ആരോഗ്യ വാനല്ലാത്തതിനാല്‍ തന്നെ വിചാരണ കൂടാതെ കുറ്റ വിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കേഡല്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും കോടതി തള്ളി. തന്നെ ജാമ്യത്തില്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ടുള്ള കേഡലിന്റെ ജാമ്യ അപേക്ഷയും കോടതി തള്ളി.
മികച്ച സൈക്കാട്രി ചികിത്സ ലഭിക്കുന്ന സ്ഥാപനത്തിന്റെ വിശവിവരം ഹാജരാക്കാന്‍ പ്രതിഭാഗത്തിന് കോടതി അനുമതി നല്‍കി. അത് വരെ പ്രതി ഇന്‍ പേഷ്യന്റായി ഇപ്പോള്‍ തുടരുന്ന പേരൂര്‍ക്കട ഊളന്‍പാറ മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ കിടത്തി ചികിത്സ തുടരാനും കോടതി ഉത്തരവിട്ടു. കാലവിളംബം വരുത്താതെ തുടരന്വേഷണം പൂര്‍ത്തിയാക്കി സപ്ലിമെന്ററി റിപ്പോര്‍ട്ട് ഹാജരാക്കാനും അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ഉത്തരവിട്ടു. സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടില്‍ നിന്നും കോടതി വീണ്ടും കേഡലിന്റെ ജയില്‍ നടത്തയെക്കുറിച്ചുള്ള തല്‍സ്ഥിതി റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha





















